Image

പുല്ലുമേഞ്ഞ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക്; വില്ലനായി കൊറോണ, നടന്‍ ബിനു അടിമാലി പറയുന്നു

Published on 02 April, 2020
 പുല്ലുമേഞ്ഞ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക്; വില്ലനായി കൊറോണ, നടന്‍ ബിനു അടിമാലി പറയുന്നു

മിമിക്രി ലോകത്ത് നിന്ന് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. മിമിക്രിയിലെ തന്റേതായ ശൈലി തന്നെയാണ് അദ്ദേഹത്തെ സിനിമ ലോകത്തേക്കും എത്തിച്ചത്. മിനിസ്‌ക്രീനിലെ പ്രകടനം കണ്ടു നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവാണ് ബിനുവിന് സിനിമയില്‍ ആദ്യമായി ഒരു വേഷം നല്‍കിയത്.

ആദ്യ ചിത്രം തല്‍സമയം ഒരു പെണ്‍കുട്ടിയാണ്. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ ബിനു ഇതിനോടകം അഭിനയിച്ചു. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയില്‍ എത്തുന്നതിന് മുന്‍പ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. കട്ട കെട്ടി തേക്കാത്ത ചുവരുകളുള്ള, മേല്‍ക്കൂരയില്‍ പുല്ലു മേഞ്ഞ വീടായിരുന്നു ബിനുവിന്റേത്. തുടര്‍ന്ന് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ആലുവയില്‍ വാടക വീട്ടിലേക്ക് മാറി.

സിനിമയില്‍ നിരവധി വേഷങ്ങള്‍ ലഭിച്ചതോടെ സമ്പാദ്യങ്ങളെല്ലാം സ്വരൂക്കൂട്ടി അഞ്ചു സെന്റ് ഭൂമി വാങ്ങി. കഴിഞ്ഞ വര്‍ഷം വീടുപണി തുടങ്ങി. ഈ മാസം പാലുകാച്ചല്‍ നടത്താനിരുന്നപ്പോഴാണ് കൊറോണയുടെ വരവ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒരുക്കിയ വീട്ടില്‍ താമസിക്കാനായി കൊറോണ പ്രശ്നങ്ങള്‍ മാറാന്‍ കാത്തിരിക്കുകയാണ് ബിനുവും കുടുംബവും. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രമാണ് ബിനു അഭിനയച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.



Join WhatsApp News
josecheripuram 2020-04-02 19:28:09
I am very happy that artists are progressing in their life,I remember long back stage artists had no dignity in life&many starved to death for the sake of "KALA".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക