Image

കോവിഡ് സംശയത്തില്‍ കാമുകിയെ കൊന്ന കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 02 April, 2020
കോവിഡ് സംശയത്തില്‍ കാമുകിയെ കൊന്ന കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
സിസിലി: കോവിഡാണെന്ന സംശയത്തില്‍ കാമുകന്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഇറ്റലിയിലെ സിസിലിയിലാണ് സംഭവം. കൊല നടത്തിയത് നഴ്‌സായ കാമുകന്‍. കൊന്നത് കാമുകിയായ ഡോക്ടറെ. കാമുകിക്ക് കോവിഡ് ഉണ്ടെന്നും അത് മറച്ച് വച്ച് തനിക്കും നല്‍കി എന്ന് ആരോപിച്ചാണ് കാമുകന്‍ കാമുകിയെ കൊന്നത്. എന്നിട്ട് കൈ ഞരമ്പ് മുറിച്ച് കാമുകന്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് എത്തി ഇയാളെ രക്ഷിച്ചു.

കൊലയ്ക്കുശേഷം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ രണ്ടും നെഗറ്റീവ്. രണ്ടുപേര്‍ക്കും രോഗമില്ല. സിസിലിയിലെ മെസ്സിനയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ലൊറേന ക്വാറന്റെയാണ് (27) കോവിഡിന്‍െറ പേരില്‍ കൊല്ലപ്പെട്ടത്. കാമുകന്‍ അന്റോണിയോ ഡീ പീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് സംശയം കാമുകന്‍ വെളിപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. പരിശോധനയിലാണ് ഇരുവര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക