Image

16,000 ന്യൂയോര്‍ക്ക് നിവാസികള്‍ മരിച്ചേക്കാമെന്ന് ഗവര്‍ണര്‍

Published on 02 April, 2020
16,000 ന്യൂയോര്‍ക്ക് നിവാസികള്‍ മരിച്ചേക്കാമെന്ന് ഗവര്‍ണര്‍
ന്യൂയോര്‍ക്ക്: 80,000 ലേറെ രോഗികളാണു ന്യൂയോര്‍ക്കിലുള്ളത്. ന്യൂജഴ്‌സിയില്‍ 22,000 കവിഞ്ഞു. കലിഫോര്‍ണിയ, മിഷിഗന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗികള്‍ പതിനായിരമായി. മറ്റു സംസ്ഥാനങ്ങളില്‍ ശരാശരി അയ്യായിരത്തിലേറെ പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19 മൂലം 16,000 ന്യൂയോര്‍ക്ക് നിവാസികള്‍ മരിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ, മറ്റു സംസ്ഥാനങ്ങള്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

കോവിഡ് രോഗികള്‍ ലക്ഷങ്ങളായി പെരുകിയതോടെ യുഎസില്‍ മാസ്ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം. വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ വിമാനം ബുധനാഴ്ച ന്യൂയോര്‍ക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിക്കു ധാരണയായിരുന്നു.

യുഎസ് സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എന്‍ 95 മാസ്കുകള്‍, 2.2 കോടി കയ്യുറകള്‍, 7140 വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്തു കഴിഞ്ഞതോടെയാണു വിദേശസഹായം തേടേണ്ടിവന്നത്.  11 കമ്പനികളാണു നിലവില്‍ യുഎസില്‍ വെന്റിലേറ്ററുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുനത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.

അതേസമയം, ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി. വൈറസ് വ്യാപനം ശക്തമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നീക്കമുണ്ട്.

ന്യൂയോര്‍ക്കില്‍ രോഗികളായ 83,712 പേരില്‍ 12,000 പേര്‍ ആശുപത്രികളിലുണ്ട്. 

Join WhatsApp News
josecheripuram 2020-04-02 22:24:21
OK,We lived here worked here&We die here big deal.
Jack Daniel 2020-04-02 22:30:55
It is not a big deal until the death knock at the door. So I am going to have a pint.
josecheripuram 2020-04-02 23:05:17
I dodged death a few times,I call myself lucky.I'am lucky for time being,because I will die one day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക