Image

കൊവിഡ്-19: സംസ്ഥാനത്ത് കുടുങ്ങിയ ഒമാന്‍കാരുമായി വിമാനം നെടുമ്ബാശേരിയില്‍ നിന്ന് മസ്കറ്റിലേക്ക് പറന്നു

Published on 03 April, 2020
കൊവിഡ്-19: സംസ്ഥാനത്ത് കുടുങ്ങിയ ഒമാന്‍കാരുമായി വിമാനം നെടുമ്ബാശേരിയില്‍ നിന്ന് മസ്കറ്റിലേക്ക് പറന്നു

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 53 ഒമാന്‍ പൗരന്മാരുമായി നെടുമ്ബാശേരിയില്‍ നിന്നും വിമാനം പുറപ്പെട്ടു. 


ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ചകിത്സയ്ക്കായി എത്തി കുടുങ്ങിയ ഒമാന്‍ സ്വദേശികളെയാണ് ഒമാന്‍ എയറില്‍ മസ്‌കറ്റിലേക്ക് കൊണ്ടുപോയത്.


ഇവരെ ഓരോ കാറുകളിലായി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. കര്‍ശനമായ ആരോഗ്യ പരിശോധനക്ക് ശേഷമായിരുന്നു ഇവരെ വിമാനത്തില്‍ കയറ്റിയത്.

ആയുര്‍വേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാര്‍ച്ച്‌ ആദ്യ ആഴ്ചയില്‍ കൊച്ചിയിലെത്തിയവരുമുണ്ട്.


 നീരീക്ഷണ കാലാവധി കഴിഞ്ഞശേഷം ഒമാന്‍ എംബസി ഇടപെട്ടാണ് ഇവരെ കൊണ്ടുപോയത്. ഇന്ത്യയില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടില്‍ കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ വിമാനം നാളെ കൊച്ചിയില്‍ നിന്നും പുറപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക