Image

ചിക്കാഗോ സിറ്റി പോലീസ് മേധാവിയായി മുൻ ഡാളസ് ചീഫ് ചുമതലയേൽക്കും

പി.പി.ചെറിയാൻ Published on 03 April, 2020
ചിക്കാഗോ സിറ്റി പോലീസ് മേധാവിയായി മുൻ ഡാളസ് ചീഫ് ചുമതലയേൽക്കും

ചിക്കാഗോ:- അമേരിക്കയിലെ ഏറ്റം വലിയ സിറ്റികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ചിക്കാഗോ സിറ്റിയുടെ പോലീസ് സേനാ മേധാവിയായി മുൻ ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) നിയമിക്കുന്നുവെന്ന് മേയർ ലോറി ഫുട്ട് ഏപ്രിൽ 2 വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.

     ഇപ്പോൾ ചിക്കാഗോയുടെ ക്രമസമാധാന ചുമതല ഏറ്റെടുത്ത് നടത്തുന്നതിന് ഏറ്റം യോഗ്യനായ വ്യക്തിയാണ് ഡേവിഡ് ബ്രൗണെന്ന് മേയർ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

     കൊറോണ വൈറസ് ബാധിച്ച് ചിക്കാഗോ പോലീസ് ഫോഴ്സിലെ ഒരംഗം മരിച്ചുവെന്ന് വെളിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് പുതിയ പോലീസ് ചീഫിനെ മേയർ നിയമിച്ചത്.

   താൽക്കാലിക പോലീസ് ചീഫിന്റെ ചുമതല വഹിച്ചു വന്ന ചാർലി ബെക്കിൽ നിന്നും ഡേവിഡ് ബ്രൗൺ സിറ്റിയുടെ ചുമതല ഏറ്റെടുക്കും. അവസാന മൂന്നു പേരുടെ ലിസ്റ്റിൽ നിന്നുമാണ് ഡേവിഡ് ബ്രൗൺ തിരഞ്ഞെടുക്കപ്പെട്ടത്.2016-ൽ ഡാളസ് പോലീസ് ചീഫായി റിട്ടയർ ചെയ്ത ഡേവിഡ് ബ്രൌൺ നിരവധി പരിഷ്കാരങ്ങൾ ഡാളസ് പോലീസ് സേനയിൽ വരുത്തിയിരുന്നു. 

മുപ്പത് വർഷത്തെ പോലീസ് സേനയിലെ പരിചയം ചിക്കാഗോ സിറ്റി പ്രയോജനപ്പെടുത്തുകയാണെന്ന് മേയർ പറഞ്ഞു. ചിക്കാഗോയുടെ ക്രമസമാധാന പാലനം കുറ്റമറ്റതാക്കി മാറ്റുന്നതിനും ഡേവിഡ് ബ്രൗണിന് കഴിയുമന്നും മേയർ അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക