Image

അമേരിക്കയെ അപഹസിക്കുന്നവര്‍ വായിക്കാന്‍ (ജീമോന്‍ ജോര്‍ജ്ജ് , ഫിലഡല്‍ഫിയ)

Published on 03 April, 2020
അമേരിക്കയെ അപഹസിക്കുന്നവര്‍ വായിക്കാന്‍ (ജീമോന്‍ ജോര്‍ജ്ജ് , ഫിലഡല്‍ഫിയ)
ലോകത്തെവിടെയും മാനവരാശിക്കെതിരെ ഭയാനകമായ മരണാന്തരീക്ഷം നടത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് (കൊവിഡ് 19 )ഭീകരനെതിരെ ലോകജനത ഒറ്റക്കെട്ടായി പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ കുപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

വില കുറഞ്ഞതും തരംതാണതുമായ ഓണ്‍ലൈന്‍ പത്രങ്ങളും ദൃശ്യമാധ്യമങ്ങളിലെ അവതാരകരെന്ന് അവകാശപ്പെടുന്നവരൂം മല്‍സരാടിസ്ഥാനത്തില്‍ അന്തിച്ചന്തയിലിരുന്ന് വിഴുപ്പ് വിളമ്പുന്ന പോലെ അമേരിക്കയെ ആക്ഷേപിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും അധികം പ്രവാസികള്‍ക്ക് അഭയവും ആശ്രയവുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ മണ്ണില്‍ വന്നു കഴിഞ്ഞാല്‍ ഏറ്റവും ആധുനികമായ ജീവിത സൗകര്യങ്ങള്‍, ഒരു സാധാരണക്കാരന് പോലും തന്റേതായ വരുമാനത്തില്‍ ലഭ്യമാവുന്ന രാജ്യമാണ് അമേരിക്ക. (ഈ ലേഖകന്‍ വളരെയധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതുകൊണ്ട് പറയുകയാണ്.)

അമേരിക്കക്കയെ വളരെ ബോധപൂര്‍വം താറടിച്ച് കാണിക്കുവാന്‍ സാമൂഹ്യ മാധ്യങ്ങളിലൂടെ മാത്രം ചാനലുകള്‍ നടത്തുന്ന ചില മാധ്യമ പെട്ടിക്കടക്കാര്‍ കാണിക്കുന്ന വെമ്പല്‍ കാണുമ്പോള്‍സഹതാപം മാത്രം. ഇവര്‍ എന്തറിയുന്നു?

അപ്രതീക്ഷിത സമയത്ത് നിനച്ചിരിക്കാതെ കടന്നു വന്ന കോവിഡ് 19- നെ എത്രയും പെട്ടെന്ന് തുരത്തുവാനായി അമേരിക്കന്‍ ഗവണ്‍മെന്റും സി.ഡി.സി.യും കൂടാതെ അവരോടൊപ്പംആരോഗ്യ പ്രവര്‍ത്തകരും ഒരുപോലെ രാവും പകലും അഹോരാത്രം ഒന്നിച്ചു നിന്ന് പടപൊരുതുന്നു. ധാരാളം മലയാളികള്‍ ഈ യജ്ഞത്തിലുണ്ട് എന്നത് അഭിമാനമുണര്‍ത്തുന്നു.

ധാരാളം ഇന്ത്യക്കാര്‍അധിവസിക്കുന്ന ഈ രാജ്യത്തെ താഴ്ത്തിക്കെട്ടി സ്വയം ഒരു വില കുറഞ്ഞ ആത്മസംതൃപ്തി അണിയുന്നവരോട് പുച്ഛവും അതിലുപരി സഹതാപവും തോന്നുന്നു. നിരവധി സാമൂഹിക രാഷ്ട്രീയ സാമുദായിക സാഹിത്യ നേതാക്കള്‍ ഇവിടെ കടന്നു വന്ന് എല്ലാ തരത്തിലുമുള്ള സുഖ പരിപാലനം ഏറ്റതൊന്നും അത്ര പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ...?

വല്ലപ്പോഴും ചെയ്യുന്ന മഴക്കു തളിര്‍ക്കുന്ന തകരകള്‍ പോലെ അവിടെയും ഇവിടെയും മുളക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന തരം താഴ്ന്ന ജല്‍പ്പനങ്ങളെന്നേ ഇവയെ സമൂഹം കാണുകയുള്ളു.

ജന്മഭൂമിയെ മറന്നിട്ടില്ല ഞങ്ങള്‍. പിറന്ന നാടിനെ നെഞ്ചിലേറ്റിയാണ് കര്‍മ്മഭൂമിയെപ്പറ്റി സംസാരിക്കുന്നത്. ഒന്നോര്‍ത്താല്‍ മതി. ഇതു പോലെയുളള സാഹചര്യങ്ങളില്‍ മാധ്യമ സംസ്‌കാര ശൂന്യരാകാതെയിരിപ്പാന്‍ കഴിവതും ശ്രമിക്കുക .ചില ആളുകള്‍ക്ക് സ്വന്തം ശരീരത്തിലെ ചൊറിയുന്ന ഭാഗങ്ങളില്‍ കൂടി തന്നെ വിരലുകള്‍ ഓടിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം അങ്ങു സ്വയം അനുഭവിച്ചോളുക. തീരെ ചൊറിച്ചില്‍ വരുമ്പോള്‍ കാര്യങ്ങള്‍ പറയുംപടി ലോകത്തെ പലവട്ടം കാട്ടിക്കൊടുത്തിട്ടുള്ള ഒരു ചരിത്രരണാങ്കണ രാഷ്ട്രമെന്ന നിലയില്‍ അമേരിക്കയെ ചൊറിയുകയും ചൊടിപ്പിക്കുകയും ചെയ്യുക എന്നത് വ്യാമോഹംമാത്രമായിരിക്കും.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുവാനായി സ്വയം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാകാം ഒരു പക്ഷേ, ഇതുപോലെയുള്ള വില കുറഞ്ഞ ചടുല പ്രയോഗങ്ങളിലൂടെയുള്ള ആക്രമണം. ഒന്നേ പറയുവാനുള്ളു.' അമേരിക്കയെ ഓര്‍ത്തു വിലപിക്കാതെ നിങ്ങള്‍ നിങ്ങളെ തന്നെയും കൂടാതെ നിങ്ങള്‍ക്കുള്ളതിനെയും ഓര്‍ത്തു വിലപിക്കുക.

അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 -ന്റെ ആക്രമണത്തിന്റെ തുടക്കത്തില്‍ കൈകാര്യം ചെയ്ത രീതിയില്‍ ചെറു പരാജയങ്ങള്‍ സംഭവിച്ചിട്ടില്ല എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നും വിവിധ ഭക്ഷണ രീതികളില്‍കൂടി ജീവിക്കുന്ന ജനങ്ങളുടെ സംഗമഭൂമിയാണ് ഈ രാജ്യം. എന്നാല്‍ അപരിചിതമായ ഒരു ജീവിതരീതി പെട്ടെന്ന് നടത്തിയെടുക്കണമെങ്കില്‍ പ്രത്യേകിച്ചും ഈ നൂറ്റാണ്ടില്‍ പോലും കേട്ടിട്ടില്ലാത്ത പ്രവര്‍ത്തന രീതി നടപ്പിലാക്കണമെങ്കില്‍ എത്രയോ ബുദ്ധിമുട്ടുകള്‍ അതിന്റെ പിന്നിലുണ്ടെന്നത് നാമും മനസിലാക്കണം.

ഈ ലോകത്തില്‍ സര്‍വ്വസംഹാരിയായി താണ്ഡവമാടുന്ന കൊറോണ (കൊവിഡ് 19 ) വൈറസിനെ തുരത്തിക്കൊണ്ട് ഉഗ്രരൂപിയായി വീണ്ടും അമേരിക്ക തിരിച്ച് അതിന്റേതായ പ്രതാപകാലം ഈ ലോകത്തിന് സമ്മാനിക്കുക തന്നെ ചെയ്യും; നിശ്ചയം.

അമേരിക്കയെ അപഹസിക്കുന്നവര്‍ വായിക്കാന്‍ (ജീമോന്‍ ജോര്‍ജ്ജ് , ഫിലഡല്‍ഫിയ)
Join WhatsApp News
JACOB G MATHAI 2020-04-03 12:25:14
People in New York City use the subway and buses as their primary mode of transport. NYC is also thickly populated. That may have contributed to much higher infection rate. Hopefully, things will get better in two weeks. New York waited too long to issue stay at home order. Many want Trump to lose the next election. That also contributes to the negativity. The two democrat candidates do not show any plan or vision to control this virus.. We will see.
Biju Cherian 2020-04-04 09:32:59
Dear Geemon , Excellent article 👌👍 well said it ! Asianet , Manorama channels are in the front row trying their best to degrade America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക