Image

യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു; മലയാളി അടക്കം 8 പേര്‍ മരിച്ചു

Published on 03 April, 2020
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു; മലയാളി അടക്കം 8 പേര്‍ മരിച്ചു
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും ഒടുവില്‍ 210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1024 ആയി. 35 പേര്‍ രോഗമുക്തി നേടി. ഇതുവരെ 96 പേരാണ് സുഖംപ്രാപിച്ച് ആശുപത്രി വിട്ടത്. ഒരു മലയാളി അടക്കം 8 പേര്‍ മരിക്കുകയും ചെയ്തു.

പുതുയായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും മതിയായ സുരക്ഷാ മുന്‍കരുതലെടുക്കാതെ രോഗികളുമായി അടുത്തിടപഴകിയവരും സാമൂഹിക അകലം പാലിക്കാത്തവരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുമുണ്ട്. ഇവരില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക