Image

അപാര്‍ട്‌മെന്റ് തീപിടുത്തം; എല്ലാം നഷ്ടപ്പെട്ട് കാനഡയില്‍ മലയാളി വിദ്യാര്‍ഥികള്‍

Published on 03 April, 2020
അപാര്‍ട്‌മെന്റ് തീപിടുത്തം; എല്ലാം നഷ്ടപ്പെട്ട് കാനഡയില്‍ മലയാളി വിദ്യാര്‍ഥികള്‍
സിഡ്‌നി, നോവാ സ്‌കോട്ടിയ, കാനഡ: മാര്‍ച്ച് 28- നു ഷാര്‍ലറ്റ് സ്ട്രീറ്റിലെ ഒരു അപാര്‍ട്‌മെന്റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് 9 മലയാളി വിദ്യാര്‍ഥികള്‍.

അപ്പാര്‍ട്‌മെന്റിലെ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തു നിന്നുണ്ടായ തീ പിടുത്തത്തിനിടെ സ്വന്തം പാസ്സ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും എടുത്ത് പുറത്തേക് ഓടി രക്ഷപെടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. വീട്ടിനകത്തുണ്ടായിരുന്ന ഇവരുടെ ലാപ്‌ടോപ്പുകളും മറ്റു വീട്ടുപകരണങ്ങളുമെല്ലാം കത്തി നശിച്ചു. ഇവയില്‍ അധികവും ഇനിയും ഇന്‍സ്ടാള്‍മെന്റുകള്‍ അടച്ചു തീരാത്തവയാണ്.

ഇവര്‍ എല്ലാവരും കാനഡയില്‍ ആദ്യമായി എത്തിയതായതിനാല്‍, അവിടുത്തെ പല നിയമങ്ങളും വ്യവസ്ഥകളും അറിവില്ലായിരുന്നു. അതിനാല്‍ ടെനന്റ് ഇന്‍ഷുറന്‍സും എടുത്തിരുന്നില്ല. ഈ കാരണത്താല്‍ വീട്ടുടമയും ഇവരെ കയ്യൊഴിഞ്ഞിരിക്കുകയാണ്.

കൊറോണ ഭീതിയില്‍ എല്ലാ വ്യവസായങ്ങളും കടകളും അടച്ചു പൂട്ടുന്ന ഈ സമയത്തുണ്ടായ ദുരന്തം സ്ഥിതി കൂടുതല്‍ വഷളാക്കി. പാര്‍ട്ട് ടൈം ജോലി ചെയ്തു ജീവിത ചെലവിലിനും, പഠനാവശ്യങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്കു ഇപ്പോള്‍ അതിനും കഴിയാത്ത അവസ്ഥയാണ്. റെഡ് ക്രോസ്സിന്റെയും കേപ് ബ്രെട്ടന്‍ സര്‍വകലാശാലയുടേയും സഹായത്തില്‍ ഒരു താത്കാലികകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഏറെ പണിപ്പെട്ടുപുതിയഒരു വീട് കണ്ടെത്തിയെങ്കിലും എല്ലാ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും വരെ പുതുതായി മേടിക്കണം
ഇതിനുള്ള പണം കണ്ടെത്താന്‍ ഒരു ഫണ്ട് റേസര്‍ നടത്തുക എന്നത് മാത്രമാണ് ഇവര്‍ക്ക് മുന്‍പിലുള്ള ഏക വഴി. കഴിയുന്നത്ര പേര്‍ ഇവരെ സഹായിക്കണമെന്ന് വിവിധ സംഘടന പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

സഹായം എത്തിക്കാന്‍ ക്ലിക്ക് ചെയ്യുക:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക