Image

സഹായവുമായി ബാല:1500 പേർക്ക് ഭക്ഷണം

Published on 03 April, 2020
 സഹായവുമായി ബാല:1500 പേർക്ക് ഭക്ഷണം
ലോക്ഡൗൺ കാലത്ത് താരങ്ങളിൽ പലരും വീട്ടിൽ തന്നെ സമയം ചിലവഴിക്കുമ്പോൾ അവരിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം ആരുമില്ലാത്ത വയോധികർക്കായി സാധനം വാങ്ങിക്കൊടുത്ത താരം വീണ്ടും വാർത്തകളിൽ നിറയുന്നത് 1500 പേർക്ക് ഭക്ഷണമൊരുക്കിയാണ്.
  1500 ആളുകൾക്ക് ഭക്ഷണം നൽകുവാനായി മുന്നോട്ട് വന്നത് കലൂരുള്ള ഒരു കൂട്ടായ്മയാണ്. അവർക്ക് എല്ലാ സഹായവുമായി ഒപ്പം നിന്നതാകട്ടെ നടൻ ബാലയും. ഭക്ഷണം ഒരുക്കാൻ സാമ്പത്തികമായി സഹായിച്ചതിനു പുറമെ അതുണ്ടാക്കിയ സ്ഥലത്തെത്തി താരം സ്ഥിഗതികൾ വിലയിരുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ബാലയുടെ ഇൗ ഇടപെടലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
    ഭക്ഷണം വാങ്ങിക്കൊടുക്കാൻ ആരുമില്ലാതിരുന്ന വൃദ്ധരുടെ അവസ്ഥ കഴിഞ്ഞ ദിവസം ബാല പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് അവർക്കൊപ്പം പോയ താരം അവശ്യ സാധനങ്ങൾ വാങ്ങി വേണ്ടപ്പെട്ടവർക്ക് എത്തിച്ചു നൽകി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക