Image

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; ഒറ്റ ദിനം മരിച്ചത് 600-ല്‍ പരം

Published on 03 April, 2020
ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; ഒറ്റ ദിനം മരിച്ചത് 600-ല്‍ പരം
ന്യു യോര്‍ക്ക്: അമേരിക്കയിലെ കോവിഡ് തലസ്ഥാനമായി മാറിയ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രോഗബാധിതരുടേ എണ്ണം ഒരു ലക്ഷം കടന്നു- ക്രുത്യമായി 102, 863 പേര്‍, ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമൊ പതിവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു

10,482 പേരാണു ഒറ്റ് ദിവസം കൊണ്ട് സ്റ്റേറ്റില്‍ രോഗബാധിതരായി കണ്ടെത്തിയത്. മരണം 2,935. ഒറ്റ് ദിവസം 600-ല്‍ പരം പേര്‍ മരിച്ചു റെക്കോര്‍ഡിട്ടു.

ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗബാധിതര്‍ 57,159. പുതുതായി 5000-ല്‍ പരം പേര്‍ക്ക് രോഗബാധ കണ്ടു. 1500-ല്‍ പരം പേര്‍ മരിച്ചു. അടുത്തയാഴ്ച ആശുപത്രിയിലേക്ക് വലിയ പ്രവാഹമായിരിക്കുമെന്നും ഇത് നേരിടാന്‍ യുദ്ധരംഗത്തെന്ന പോലെ പോരാടേണ്ടതുണ്ടെന്നും ഡി ബ്ലാസിയോ പറഞ്ഞു.

സ്റ്റേറ്റില്‍ 14,000-ല്‍ പരം പേര്‍ ആശുപത്രിയില്‍,3731 പേര്‍ ഐ.സി.യു.വില്‍. ഹോസ്പിറ്റലിലേക്കു രോഗികളുടെ പ്രവാഹമാണെന്നു ഗവര്‍ണര്‍ പറഞ്ഞു.

ഇതേ സമയം ന്യു യോര്‍ക്ക് ആര്‍ച്ച് ഡയോസിസിലെ മൂന്നു വൈദികര്‍ കോവിഡ് ബാധിച്ചു മരിച്ചതായി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോളന്റെ സന്ദേശത്തില്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക