Image

പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തിയായി അപലപി

Published on 03 April, 2020
പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തിയായി അപലപി
തിരുവനന്തപുരം: വാര്‍ത്താചിത്രത്തിന്റെ പേരില്‍ 'മാധ്യമം' ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കെതിരെ ലഹളക്ക് പ്രേരണ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തിയായി അപലപിച്ചു. ഇത്തരം നീക്കങ്ങള്‍ക്ക് തടയിട്ട് സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂനിയന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

ഇഷ്ടമില്ലാത്ത വാര്‍ത്തകളോടും പ്രതികരണങ്ങളോടും അസ്വസ്ഥത കാണിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതയും ഫാഷിസ്റ്റ് സമീപനവും കേരളത്തില്‍ അംഗീകരിക്കാനാവില്ലെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങളുടെ വായ മൂടി മഹാമാരിയെ നേരിടാനാവില്ല -എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡല്‍ഹി: ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ വായ മൂടി മഹാമാരിയെ തടയാനാവില്ലെന്ന് പത്രാധിപന്മാരുടെ കൂട്ടായ്മയായ എഡിറ്റേഴ്‌സ് ഗില്‍ഡ്. ലോക്ഡൗണ്‍ സമയത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഭീതി വിതക്കുകയാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ്, കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ മാത്രം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. ഇത്തരം നിലപാട് വാര്‍ത്ത നല്‍കുന്നതിനെ തടസ്സപ്പെടുത്തും. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് അവര്‍ ചെയ്യുന്ന പ്രവൃത്തിയെ തുരങ്കംവെക്കാന്‍ മാത്രമേ സഹായിക്കൂ.
ദി വയര്‍ എഡിറ്റര്‍ ഇന്‍ ചീഫിനെതിരെ യു.പി സര്‍ക്കാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെയും എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക