Image

വിദേശത്തുനിന്ന് ഇന്ത്യക്കാരെ ഇപ്പോള്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ല - കേന്ദ്രസര്‍ക്കാര്‍

Published on 03 April, 2020
വിദേശത്തുനിന്ന് ഇന്ത്യക്കാരെ ഇപ്പോള്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ല - കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ ബംഗ്ലാദേശിലോ മറ്റ് വിദേശ രാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ബംഗ്ലാദേശില്‍ കുടുങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ നിര്‍ദേശിച്ച് അഭിഭാഷകനായ ഗൗരവ് കുമാര്‍ ബെന്‍സാല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എല്ലാ സഹായ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജസ്റ്റിസ് സജ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരടങ്ങിയ ബെഞ്ചിനോട് കേന്ദ്രം വ്യക്തമാക്കി.

കൊറോണ വ്യാപനം തടയാന്‍ ജനുവരിക്ക് ശേഷം ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചത്. അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കി. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവെച്ചു. 

മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാല് വരെ ബംഗ്ലാദേശും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലോ മറ്റുരാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആസൂത്രണം ചെയ്യാന്‍ മന്ത്രാലയത്തിന് സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വിശദീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക