Image

വത്തിക്കാനില്‍ പതാക പകുതി താഴ്ത്തിക്കെട്ടി

Published on 03 April, 2020
വത്തിക്കാനില്‍ പതാക പകുതി താഴ്ത്തിക്കെട്ടി
റോം: ഇറ്റലിയിലും ലോകമെന്പാടുമുള്ള കൊറോണ വൈറസിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ച വത്തിക്കാന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.

ഇറ്റലിയിലെയും ലോകത്തിലെയും പകര്‍ച്ചവ്യാധിയുടെ ഇരകളോടും അവരുടെ കുടുംബങ്ങളോടും, അതിനായി ഉദാരമായി സമരം ചെയ്യുന്ന എല്ലാവരോടും അതിന്റെ അടുപ്പം പ്രകടിപ്പിക്കാനാണ് പതാക താഴ്ത്തിക്കെട്ടിയതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണങ്ങള്‍ ഉണ്ടായ ഇറ്റലിയുടെ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഫ്രാന്‍സിസ് മാര്‍പാപ്പ യുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം ഇറ്റലിയിലെ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെയായി 13,000 കടന്നു. രോഗബാധിതരുടെ എണ്ണം 1,10,000 കടന്നു. പുതിയ കേസുകളുടെ കാര്യത്തില്‍ അല്‍പ്പം കുറവുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക