Image

കൊറോണ രോഗികളുടെ എണ്ണം 10.83 ലക്ഷം കവിഞ്ഞു; മരണം 58,000

Published on 03 April, 2020
കൊറോണ രോഗികളുടെ എണ്ണം 10.83 ലക്ഷം കവിഞ്ഞു; മരണം 58,000


ന്യുയോര്‍ക്ക്: കൊവിഡ് 19 രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നു. ഇതുവരെ 1.083,596 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,150 പേര്‍ മരിച്ചു. 2,27,738 പേര്‍ സുഖം പ്രാപിച്ചു. 7,97,708 രോഗികളില്‍ 39,252 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് മാത്രം 4,983 പേരാണ് മരിച്ചത്. 

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ചൈന നിലവില്‍ അഞ്ചാമതെത്തി. 

അമേരിക്കയിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. 2,66,558 പേര്‍. 21,681 പുതിയ രോഗികളും 733 പുതിയ മരണങ്ങളും ഇന്നുണ്ടായി. 6,803 പേരാണ് അമേരിക്കയില്‍ മരിച്ചത്. 

ഇറ്റലിയില്‍ 4,585 പുതിയ രോഗികളും 766പുതിയ മരണങ്ങളുമുണ്ടായി. 14,681 പേരാണ് ഇവിടെ മരിച്ചത്. സ്‌പെയിനില്‍ 11,710 പേര്‍ക്ക് രോഗം ബാധിച്ചു. 587 പുതിയ മരണങ്ങള്‍ ഉള്‍പ്പെടെ 10,935 പേര്‍. ജര്‍മ്മനിയില്‍ 90,964 രോഗികളും 1,234 മരണങ്ങളും . അതില്‍ 127 പേര്‍ വെള്ളിയാഴ്ച മാത്രം. ചൈനയില്‍ 81,620 രോഗികളും നാല് പുതിയ മരണങ്ങളടക്കം 3,322 പേരും.  

ഫ്രാന്‍സ് ആണ് ഇന്ന് ഞെട്ടിച്ചത്. 1,120 പേരാണ് ഇന്നു മാത്രം മരിച്ചത്. മൊത്തം 6,507. ഇറാനില്‍ 134 പുതിയ മരണങ്ങളുടക്കം 3294 പേര്‍. യു.കെയില്‍ 684 പുതിയ മരണങ്ങളടക്കം 3605 പേര്‍. ബെല്‍ജിയത്ത് 132 പുതിയ മരണങ്ങളടക്കം 1,143 പേര്‍. െനതര്‍ലാന്‍ഡ്‌സില്‍ 148 പേരടക്കം 1487 മരണങ്ങളടക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക