Image

അമേരിക്കയില്‍ ഒറ്റദിവസം 1480 മരണം: രോഗബാധിതര്‍ 3 ലക്ഷം

Published on 03 April, 2020
അമേരിക്കയില്‍ ഒറ്റദിവസം 1480 മരണം: രോഗബാധിതര്‍ 3 ലക്ഷം
ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയില്‍ അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നു. ഇന്നലെ മാത്രം 1480 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെ 7328 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. ഒരു ദിവസം രോഗം മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.  വെള്ളിയാഴ്ച.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.

ഇതിനിടെ ലോകത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം തൊടാനായി. വെള്ളിയാഴ്ചയിലെ റിപ്പോര്‍ട്ടുകളനുസരിച്ച് 1,098,006 പേരില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 82,745 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 59,140 ആയി.

ഇറ്റലിയില്‍ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14681 ആയി. സ്‌പെയിനില്‍ ഇന്നലെ മരിച്ച 850 പേരടക്കം ആകെ മരണസംഖ്യ 11198 ഉം ആയി. ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ കൊറോണയുടെ അടുത്ത യൂറോപ്യന്‍ രാജ്യത്തെ ആഘാത കേന്ദ്രമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. 1,120 പേര്‍ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മരിച്ചു. ഇതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 6507 ആയി. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലാണ് ഫ്രാന്‍സിലെ 50 ശതമാനത്തോളം മരണവും.

യുകെയില്‍ 684 പേര്‍ വെള്ളിയാഴ്ച മരിച്ചു. ആകെ മരണം 3605 ആയി. അതേ സമയം തന്നെ ലോകത്ത് ഇതുവരെ 228,405 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക