Image

രാജ്യമാകെ എല്ലാവരും പൊതു സ്ഥലത്ത് മുഖം മറക്കണമെന്ന്പ്രസിഡന്റ് ട്രമ്പ്

Published on 04 April, 2020
രാജ്യമാകെ എല്ലാവരും പൊതു സ്ഥലത്ത് മുഖം മറക്കണമെന്ന്പ്രസിഡന്റ് ട്രമ്പ്
വാഷിംഗ്ടണ്‍, ഡി.സി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാവരും പൊതു സ്ഥലത്ത് വച്ച് മുഖം മറക്കണമെന്ന് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പ്.

'ഇത് ഒരു ശുപാര്‍ശയാണ്, ഇത് സ്വമേധയാ ചെയ്യേണ്ടത്. എന്തായാലും ഞാന്‍ സ്വയം ധരിക്കാന്‍ ആഗ്രഹിക്കുന്നില്ല,' പ്രസിഡന്റ് പറഞ്ഞു.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) ഫെയ്‌സ് കവറിംഗിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി.

കടകള്‍, ഫാര്‍മസി തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ മുഖം മൂടണം. വെറും തുണി ഉപയോഗിച്ച് മറച്ചാല്‍ മതി. മറ്റുള്ളവരില്‍ നിന്ന് ആറ് അടി അകലം പാലിക്കണമെന്ന നിര്‍ദേശത്തിനു പുറമെയാണിത്

നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്.വീട്ടില്‍ തന്നെ തുടുക, മറ്റുള്ളവരില്‍ നിന്നും കുറഞ്ഞത് 6 അടി അകലം പാലിക്കുക, ഇടക്കിടെകൈ കഴുകുക,മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.

മാസ്‌ക് വാങ്ങുന്നത് നിര്‍ത്താന്‍ ആളുകളോട് ആവശ്യപ്പെട്ട യുഎസ് സര്‍ജന്‍ ജനറല്‍, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ശുപാര്‍ശകളുടെ ഭാഗമാണെന്ന് വിശദീകരിച്ചു.

പ്രഥമ വനിത മെലനിയ ട്രമ്പും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്തു. സാമൂഹിക അകലം പാലിക്കണമെന്നുംമുഖം മൂടുന്നത് ഗൗരവമായി കാണണമെന്നും അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

തുടക്കത്തില്‍ തന്നെ കാലിഫോര്‍ണിയയും വാഷിംഗ്ടണ്‍ സ്റ്റേറ്റുംസാമൂഹിക അകലം പാലിക്കല്‍ നടപ്പക്കിയത് ആ സംസ്ഥാനങ്ങളിലെ വൈറസ് വ്യാപനംനിയന്ത്രിച്ചതായി വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്സ് പറഞ്ഞു.അവിടത്തെ ഗ്രാഫ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് സ്റ്റേറ്റുകളില്‍ നിന്ന് വ്യത്യസ്ഥമാണ്. ആ സംസ്ഥാനങ്ങളില്‍ പൗരന്മാരുടെ സമീപനവും ആശാവഹമായ ഈ മാറ്റത്തിനു കാരണമാകുന്നു.

ചിക്കാഗോ, ഡിട്രോയിറ്റ്, കൊളറാഡോ, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, പെന്‍സില്‍വാനിയ എന്നിവയെല്ലാം പുതിയ ആശങ്കകളായി മാറുന്നുവെന്ന് ബിര്‍ക്‌സ് പറഞ്ഞു.

വാഷിംഗ്ടന്‍ സ്റ്റേറ്റില്‍ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ഒരു മാസത്തിനുള്ളില്‍ 7,100 ല്‍ അധികം ആളുകള്‍ അമേരിക്കയില്‍മരിച്ചു. 2,70,000 ല്‍ പരം പേര്‍ക്ക് വൈറസ് ബാധയുണ്ട്.

ന്യൂയോര്‍ക്ക് മെട്രോ പ്രദേശം യുഎസിലെ വൈറസ് ബാധയുടേ പ്രഭവകേന്ദ്രമായി തുടരുന്നു. സിറ്റിയിലെജനസാന്ദ്രത, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള ടൂറിസ്റ്റ് ഗതാഗതം, മികച്ച പൊതുഗതാഗത സംവിധാനം എന്നിവ വൈറസിന്റെ വ്യാപനത്തിനുനിര്‍ണായക ഘടകങ്ങളായതായി പൊതുജനാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്രപരിചരണ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ആരുടെ പക്കലുമുള്ള ഉപയോഗിക്കാത്ത വെന്റിലേറ്ററുകള്‍ പിടിച്ചെടുക്കുന്നതിനുള്ള ഉത്തരവ് ഗവര്‍ണര്‍ ആന്‍ഡ്രു ക്വൊമോ പുറപ്പെടുവിച്ചു.

അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ വെന്റിലേറ്ററുകള്‍ലഭ്യമല്ലാതെ വരാമെന്ന്ക്വോമോ പറഞ്ഞു. ചൊവ്വാഴ്ചയോടെ ന്യൂ ഓര്‍ലിയന്‍സിലും ഈ ഗതി വരാമെന്ന് ലൂയിസിയാന ഗവര്‍ണര്‍ പറഞ്ഞു.

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാകാന്‍ കുറഞ്ഞത് 12-18 മാസം വേണ്ടി വരുമെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.

ഹോട്ട്സ്പോട്ടുകളായ ന്യൂയോര്‍ക്കും ന്യൂജേഴ്സിയും അവരുടെ പരിശോധനയുടെ 35 ശതമാനം പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 26 ശതമാനം പോസിറ്റീവ് റേറ്റുമായി ലൂസിയാന തൊട്ടുപിന്നിലുണ്ട്. മിഷിഗണ്‍, കണക്റ്റിക്കട്ട്, ഇന്ത്യാന, ജോര്‍ജിയ, ഇല്ലിനോയി എന്നിവ 15 ശതമാനവും കൊളറാഡോ, വാഷിംഗ്ടണ്‍ ഡിസി, റോഡ് ഐലന്‍ഡ്, മസാച്യുസെറ്റ്‌സ് എന്നിവയില്‍ ഇത് 13 ശതമാനവുമാണ്.

രാജ്യത്ത് 1,00,000 മുതല്‍ 2,00,000 വരെ മരണം ഉണ്ടാകാമെന്ന കണക്കു കൂട്ടല്‍ എല്ലാവരും സാമൂഹിക നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന ധാരണയിലുള്ളതാണെന്നു വിദഗ്ദര്‍ പറയുന്നു.നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് കൂടും.

പൂര്‍ണമായ ലോക്ക് ഡൗണ്‍ അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ആളുകള്‍ക്ക് പുറത്തു പോകാനും തനിച്ചുള്ള പ്രവര്‍ത്തനങ്ങള് തുടരാനും അനുവാദമുണ്ട്. മറ്റുള്ളവരുമായി ആറ് അടി അകലം പാലിക്കണമെന്ന നിര്‍ദേശം അമേരിക്കന്‍ ജനത പാലിക്കുമെന്ന വിശ്വാസത്തിലാണു പൂര്‍ണമായ ലോക്ക് ഡൗണ്‍ ഉപേക്ഷിച്ചതെന്ന് ബിര്‍ക്‌സ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക