Image

'തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശം' ; 411 രോഗികളില്‍ 364 പേരും തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് വന്നവര്‍

Published on 04 April, 2020
'തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശം' ; 411 രോഗികളില്‍ 364 പേരും തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് വന്നവര്‍

തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്.

ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 411 രോഗികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ 364 പേരും ദല്‍ഹിയിലെ നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ് ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. മറ്റുള്ള 47 രോഗികളില്‍ കൂടുതല്‍ പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.

കേന്ദ്രഗവണ്‍മെന്റിന്റെ കണക്ക് പ്രകാരം 501 പേര്‍ മാത്രമാണ് തബ് ലീഗ് സമ്മേളനത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയത്. എന്നാല്‍ തമിഴ്‌നാട് ഗവണ്‍മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 1500 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും 1135 പേര്‍ തിരികെ തമിഴ്‌നാട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 

 നിലവില്‍ തബ് ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയ 1200 പേരെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 18 നാണ് ഈ സംഘം തമിഴ്‌നാട്ടില്‍ തിരികെ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക