Image

കൊവിഡ് വായുവിലൂടെ പകരുമെന്ന് യു.എസ് ശാസ്ത്രജ്ഞര്‍

Published on 04 April, 2020
കൊവിഡ്  വായുവിലൂടെ പകരുമെന്ന് യു.എസ് ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍: കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാര്‍സും കൊവിഡും വായുവിലൂടെ പകരില്ല എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ രോഗികള്‍ ശ്വസിക്കുമ്പോള്‍ അണുക്കള്‍ വായുവില്‍ പരക്കുകയും അത് തങ്ങി നില്‍ക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

‘നിലവിലെ ഗവേഷണത്തിന് പരിമിതികളുണ്ടെങ്കിലും ലഭ്യമായ പഠനങ്ങളില്‍ മനസിലാക്കാന്‍ സാധിക്കുന്നത് സാധാരണ ശ്വാസോച്ഛാസത്തിലൂടെ തന്നെ വൈറസ് വായുവില്‍ പകരുമെന്നാണ്,’ അമേരിക്കയുടെ നാഷണല്‍ അക്കാദമി ഫോര്‍ സയന്‍സസ്, എന്‍ജിനീയറിങ്, മെഡിസിന്‍സിന്റെ ചെയര്‍മാന്‍ ഡോ. ഹാര്‍വേ ഫൈന്‍ബെര്‍ഗ് പറഞ്ഞു.


എത്രപെട്ടെന്നാണ് രോഗം പടര്‍ന്നു പിടിക്കുന്നത് എന്നത് തന്നെ ഇതിനുള്ള തെളിവാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വൈറോളിസ്റ്റ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക