Image

മലേറിയ നിവാരണ മരുന്ന് ഇപ്പോള്‍ ഒരു രക്ഷകനോ?(ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 04 April, 2020
 മലേറിയ നിവാരണ മരുന്ന് ഇപ്പോള്‍ ഒരു രക്ഷകനോ?(ബി ജോണ്‍ കുന്തറ)
ഹൈഡ്രോക്ലോറോക്വിന്‍ കൂടാതെ ക്ലോറോക്വിന്‍ ഇവരണ്ടും ചൈനയിലും ഫ്രാന്‍സിലും ഏതാനും ഡോക്ടര്‍മാര്‍ ഒരു പരീക്ഷണ ചികിത്സയായി ഈ മരുന്നുകള്‍ മാര്‍ച്ഛ് ആദ്യവാരത്തില്‍ ചൈനയിലും പിന്നീട് ഫ്രാന്‍സിലും ഏതാനും രോഗികള്‍ക്ക് നല്‍കി അതില്‍ നിന്നും പ്രത്യാശ നല്‍കുന്ന ഫലങ്ങള്‍ കാണുന്നു എന്ന് ഏതാനും ശാസ്ത്രീയ നിരീക്ഷകര്‍ എടുത്തുകാട്ടുന്നു.

അമേരിക്കയില്‍ പ്രസിഡന്റ്റ് ട്രംപ് തന്റ്റെ, മാര്‍ച്ഛ് 20 പത്രസമ്മേളനത്തില്‍ ഈമരുന്നുകളെ പരാമര്‍ശിച്ചു സംസാരിച്ചു. നിലവില്‍ മറ്റു മരുന്നുകള്‍ 
ഇല്ലാത്തൊരവസ്ഥയില്‍, മരിക്കുവാന്‍ പോകുന്ന രോഗികള്‍ക്ക് ഒരവസാന ഉദ്യമം എന്നരീതിയില്‍ നല്‍കുന്നതിലുള്ള തെറ്റ് എന്തെന്നും ചോദിച്ചു.
അതിനുശേഷം താമസിയാതെ F D A ഒരു പരീക്ഷണമെന്ന നിലയില്‍ നിയന്ധ്രിത നിലകളില്‍ ഏതാനും രോഗികള്‍ക്ക് നല്‍കുന്നതിന് അനുമതിയും നല്‍കി. കോവിഡ്19 അമിതമായി ബാധിച്ചിരിക്കുന്ന ന്യൂയോര്‍ക് സംസ്ഥാന ഗോവര്‍ണര്‍ മാരിയോ കുമോ ഉടനെ ഈ മരുന്ന് തന്റ്റെ സംസ്ഥാനത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്നതില്‍ തടസ്സമില്ല എന്നും പ്രഘ്യാപിച്ചു അതോടെ മാര്‍ച്ഛ് അവസാനം മുതല്‍ ഏതാനും രോഗികള്‍ക്ക് ഈമരുന്ന് കൊടുത്തു തുടങ്ങിയിരിക്കുന്നു ഏതാനും ദിവസങ്ങള്‍ക്കകം ഫലം പുറത്തുവരും.

19ആം നൂറ്റാണ്ടില്‍ ലക്ഷക്കണക്കിന് ജനത മലേറിയ എന്ന രോഗം ബാധിച്ചു ആഗോളതലത്തില്‍ മരണപ്പെട്ടിരുന്നു ഈരോഗം കൂടുതലായും പടര്‍ന്നുപിടിച്ചിരുന്നത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടാതെ മറ്റു ദരിദ്ര രാഷ്ട്രങ്ങള്‍ കാരണം ശുചിത്വക്കുറവ്.
1949ല്‍ മുകളില്‍ പറയുന്ന മരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടു അതോടു കൂടി മലേറിയ ഒരു നിയന്ധ്രിത രോഗമായി മാറി. 1970കളില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക് കുടിയേറിയ ആതുര ശുശ്രൂഷകരോട് ആരാഞ്ഞാല്‍ അവര്‍ പറയും ഈ മരുന്നുകള്‍ ഇന്ത്യയില്‍ പലേ ആശുപത്രികളിലും തങ്ങള്‍ രോഗികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന്.
പലേ വിദഗ്ദ്ധരേയും ചിന്തിപ്പിക്കുന്ന മറ്റൊരു സത്യാവസ്ഥ കോവിഡ് വൈറസ് ശീഘ്രഗതിയിലുo മാരകമായും ദരിദ്ര രേഖകളില്‍ ജീവിക്കുന്ന 
ജനതയെ ബാധിക്കുന്നില്ല? ഇപ്പോള്‍ ഇന്ത്യയില്‍ ഈരോഗം ബാധിച്ചവരുടെ എണ്ണം 2900 മരിച്ചവരുടെ എണ്ണം 60 ജനസാദ്രത കണക്കാക്കിയാല്‍ ഇതൊരു നിസാര സംഖ്യ അതുപോലെ തന്നെ ഇതിനോടകം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൊത്തം രോഗബാധ 5000ത്തിനു താഴെ. 

ഇപ്പോഴും കൊറോണ വൈറസിന് ഒരു കടിഞ്ഞാണ്‍ ഇടുവാന്‍ സാധിച്ചിട്ടില്ല അതിനാല്‍ ഇപ്പോള്‍ കാണുന്ന കണക്കുകള്‍ക്ക് ഏതു രീതികളിലും വ്യത്യാസങ്ങള്‍ വരുവാന്‍ സാധ്യതകാണാം. ഇന്ത്യയില്‍ എന്തായാലും തുടക്ക ദിശയിലെ ഭരണകര്‍ത്താക്കള്‍ തികഞ്ഞ ജാഗ്രതതയില്‍ പ്രവര്‍ത്തിച്ചതും വൈറസ് പ്രസരണം നിയന്ത്രിതമായി.

സമ്പന്ന രാജ്യങ്ങളില്‍ 19 ഓ 20 ഓ നൂറ്റാണ്ടുകളില്‍ മലേറിയ ഒരു ഭീകര രോഗമായിരുന്നില്ല അക്കാലങ്ങളില്‍ ഈ രോഗം ബാധിച്ചിരുന്നവര്‍ യുദ്ധങ്ങളില്‍ പൊരുതുന്നതിന് മറ്റു രാജ്യങ്ങളില്‍ പോയിരുന്ന പടയാളികള്‍ക്ക് കൂടാതെ സുവിശേഷ പ്രചാരകര്‍.
കോവിഡ്19 അണുബാധ ഇപ്പോള്‍ കൂടുതല്‍ പടര്‍ന്നിരിക്കുന്നത് അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ മരണ സംഖ്യയിലും ഇവര്‍ മുന്നില്‍. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, ഹൈഡ്രോക്ലോറോക്വിന്‍ ആഗോളതലത്തില്‍ പലരിലും ഇതൊരു പ്രതിരോധ മരുന്നായിഅറിയാതെപ്രവര്‍ത്തിക്കുന്നുണ്ടോ? വെറും നിഗമനം മാത്രം.

അമേരിക്കയില്‍ ഈ മരുന്നിന്റ്റെ പ്രയോജനത്തില്‍ സംശയമുള്ള വിദഗ്ദ്ധര്‍ നിരവധി എന്നിരുന്നാല്‍ ത്തന്നെയും മറ്റു പ്രതിവിധികള്‍ ഇല്ലാത്ത ഈയൊരു സാഹചര്യത്തില്‍ വീഴുന്നോരാള്‍ക്ക് ഒരു വൈക്കോല്‍ തുമ്പും രക്ഷയല്ലേ?


 മലേറിയ നിവാരണ മരുന്ന് ഇപ്പോള്‍ ഒരു രക്ഷകനോ?(ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക