Image

എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നു..വീടിന് വാടക നല്‍കാന്‍ പണമില്ലായിരുന്നു..കുട്ടിക്കാലത്തെകുറിച്ച് ഹൃത്വിക് റോഷന്‍

Published on 04 April, 2020
എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നു..വീടിന് വാടക നല്‍കാന്‍ പണമില്ലായിരുന്നു..കുട്ടിക്കാലത്തെകുറിച്ച് ഹൃത്വിക് റോഷന്‍

കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. 

”എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നു. വളരെ ബുദ്ധിമുട്ടിയിരുന്നു. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ അമ്മ പിങ്കി എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. 

അച്ഛന്‍ രാകേഷ് റോഷന്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്…പിന്നെ ഞങ്ങള്‍ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകള്‍ എന്നിവയില്‍ ഉറങ്ങി, പതുക്കെയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ സാധിച്ചത്” എന്നാണ് ഒരു അഭിമുഖത്തിനിടെ ഹൃത്വിക് റോഷന്‍ വ്യക്തമാക്കുന്നത്.

നിര്‍മ്മാതാവും സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഹൃത്വിക്കിന്റെ പിതാവ്. പിങ്കി റോഷനാണ് മാതാവ്. സുനൈന എന്ന സഹോദരിയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക