Image

അമേരിക്കയിൽ കോവിഡ് മരണം 8,000 കടന്നു

Published on 04 April, 2020
അമേരിക്കയിൽ കോവിഡ് മരണം 8,000 കടന്നു
ന്യു യോർക്ക്: അമേരിക്കയിൽ കോവിഡ് മരണം 8441(ശനി വൈകിട്ട് 7 മണി വരെ)309,728 പേർക്ക് രോഗബാധയുണ്ട്

പതിന്നാലായിരത്തില്പരം പേർ സുഖം പ്രപിച്ചു. ന്യു യോർക്ക് സ്റ്റേറ്റിൽ മൂന്നിൽ രണ്ടു പേർ സുഖം പ്രാപിച്ചതായി ഗവർണർ ആൻഡ്രൂ ക്വോമൊ അറിയിച്ചു

ന്യു ജെഴ്‌സിയിൽ പുതുതായി രോഗം കണ്ടേത്തിയ 4000-ൽ പരം പേർ ഉൾപ്പടെ 34,124 പേർക്ക് രോഗമുണ്ട്. ഒരു ദിവസം കൊണ്ട് 200 പേർ കൂടി മരിച്ച് മരണ സംഖ്യ 846 ആയി.

അടുത്ത സ്ഥാനം മിഷിഗനാണ്. മരണം 540. ലൂയിസിയാന409 മരണം. കാലിഫോർണിയ 318 മരണം.

ന്യൂയോർക്ക് സ്റ്റേറ്റിൽകൊറോണ വൈറസ് കേസുകളുടെ എണ്ണം 113,000 ആയി.3,565 പേർ മരിച്ചു.
ഒറ്റ് ദിവസം കൊണ്ട് സ്റ്റേറ്റിൽ 10,841 പേർക്ക് കൂടി രോഗം കണ്ടെത്തി. ഈ വർദ്ധന ഒരു റെക്കോർഡാണ്. 630 പേരാണു ഒരു ദിവസം മരിച്ചത്.

ആദ്യ കൊറോണ കേസ് ഉണ്ടായത് മുപ്പത് ദിവസം മുൻപാണ്. പക്ഷെ ഒരു ജീവിതകാലത്ത് ഉണ്ടാകാത്തത്രസമ്മർദ്ദമാണു അത് ഉണ്ടാക്കിയിരിക്കുന്നത്-മരണത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്ന പതിവ് പത്ര സമ്മേനത്തിൽ ഗവർണർക്വോമോ പറഞ്ഞു.

ഇതിൽ പകുതിയിലധികം കേസുകളും - 63,306- ന്യൂയോർക്ക് സിറ്റിയിലാണ്. 2,624 പേർ മരിച്ചു.

ഇപ്പോൾ 15,905 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 4,126 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ക്വോമോ പറഞ്ഞു.

അടുത്ത നാലു മുതൽ എട്ടു ദിവസം വരെ രോഗബാധ മൂർദ്ധന്യത്തിലെത്തുമെന്നു കരുതുന്നതായി ഗവർണർ പറഞ്ഞു. ആശുപത്രികളിൽ ബെഡും വെന്റിലേറ്ററും സ്റ്റാഫും എല്ലാം കൂടുതലായി ആവശ്യമുണ്ട്.

സ്പ്രിംഗിൽ എ മെഡിക്കൽ സ്‌കൂളിൽ നിന്നു ഗ്രാഡ്വേറ്റ് ചെയ്യുന്നവർക്ക് ഇപ്പോൾ തന്നെ പ്രാക്ടീസ് ചെയ്യാൻ അനുമതി നല്കി. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ ആവശ്യമുണ്ടെന്ന് ഗവർണർ പറഞ്ഞു

രോഗബാധിതരുടെ എണ്ണത്തിൽ നാസാ കൗണ്ടി (13,346) വെസ്റ്റ്‌ചെസ്റ്ററിനെ (13,081) മറികടന്നതായി ക്വോമോ പറഞ്ഞു. സഫോക്കിൽ 11,370 കേസുകളുണ്ട്. ലോംഗ് ഐലൻഡിൽ തീ പോലെയാനു കോവിഡ് പടരുന്നത്.

ഇതേ സമയം 1000 വെന്റിലേറ്ററുകൾ സംഭാവനയായി ലഭിച്ചുവെന്ന് ഗവർണർ അറിയിച്ചു. ജോസഫ് ആൻഡ് ക്ലാര ടിസായി ഫൗണ്ടേഷൻ ആണു അത് ചൈനയിൽ നിന്നു അവ വരുത്തി നല്കിയത്.ടിസായി ഫൗണ്ടേഷനും ജാക്ക് മ ഫൗണ്ടേഷനും ചേർന്ന് ഓരോ മില്യൻ സർജിക്കൽ മാസ്‌കുകളുംഎൻ-95 മാസ്‌കുകളും ഒരു ലക്ഷം ഗോഗിളും (കണ്ണട) സംഭാവനയായി നല്കി. ബ്രൂക്ക്‌ലിൻ നെറ്റ്‌സിന്റെ ഉടമയാണ് ജോ ടിസായി.
Join WhatsApp News
ജാഗ്രത ആണ് വേണ്ടത്. 2020-04-05 06:17:05
ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാൻ മുഖാവരണം ഉപയോഗിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക കൈകൾ അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക സാമൂഹികമാദ്ധ്യമങ്ങളിലെ സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് അവയുടെ സ്രോതസ്സ് ഉറപ്പുവരുത്തുക
Live on Body Fat 2020-04-05 07:05:00
ദിവസവും ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയിൽ ആവശ്യത്തിൽ അധികം കൊഴുപ്പ് ഉണ്ട്. അതിനാൽ യുദ്ധകാല ഷാമം ആണ് എന്ന തോന്നലിൽ ഭക്ഷണത്തെ ലഗുകരിക്കുവാൻ ഉള്ള അവസരം ആണ് ഇത്. -നാരദൻ *keep a bottle of light soap solution in your vehicle, wash your hand asap if you touch anything.* take a shower with when you come back home. * you can live happy & Healthy with 1/3 of the food you intake daily. * Reduce the amount/quantity for each meal.
Shower with Soap 2020-04-05 07:09:17
Correction- Take a shower with SOAP when you come back home-
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക