Image

പനിക്കുന്നത് അമേരിക്കക്കാണെങ്കിലും വിറക്കുന്നത്‌ ലോകമാണ്!! (അനിൽ പുത്തൻചിറ)

Published on 04 April, 2020
പനിക്കുന്നത് അമേരിക്കക്കാണെങ്കിലും വിറക്കുന്നത്‌ ലോകമാണ്!! (അനിൽ പുത്തൻചിറ)
ഇന്ത്യയിൽ നിന്ന് വരുന്ന സന്ദേശങ്ങളിൽ പ്രധാനമായും അവർക്കറിയേണ്ടത്, "ലോക പോലീസ് തകർന്നോ; മുതലാളിത്ത രാജ്യത്തിൽ റോഡുകൾ ആശുപത്രികളാക്കേണ്ടി വരുന്നോ; കുത്തക രാജ്യത്തിൽ കൊറോണ ചികിത്സ കിട്ടാതെ രോഗികൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നോ?"

എല്ലാത്തിനും ഉത്തരമുണ്ട്, അതിനുമുൻപേ… ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മണ്ടന്മാരാണോ ഇവർ? കമ്പ്യൂട്ടർ ഫീൽഡിന്റെ കാര്യം തന്നെയെടുക്കാം... ഇന്ത്യയിലെ മൂന്നിൽ രണ്ടു ഭാഗം IT കമ്പനികളുടെയും നിലനിൽപ്പ് അമേരിക്കയെ ആശ്രയിച്ചാണ്. അമേരിക്കയിൽ $10,000 ചെലവ് വരുന്ന ഒരു കമ്പ്യൂട്ടർ റിലേറ്റഡ് പ്രോഡക്ട്, ഇന്ത്യയിൽ അതിൻറെ പത്തിലൊന്ന് ചിലവിൽ ഡെവലപ്പ് ചെയ്യാൻ കഴിയും. ചിലവ് കുറവിന് പുറമേ, ധാരാളം കമ്പനികൾ ഉണ്ട്, ഇഷ്ടം പോലെ താത്‌ക്കാലികാടിസ്ഥാനത്തിലോ കരാറിലോ ജോലി ചെയ്യാൻ തയ്യാറായവരുണ്ട്.

ഒരു സുപ്രഭാതത്തിൽ അമേരിക്ക outsourcing അങ്ങ് നിറുത്തിയെന്ന് വിചാരിക്കുക. കേരളം പിന്നെ നിറയാൻ പോകുന്നത് ബംഗാളികളെക്കൊണ്ടായിരിക്കില്ല, ബാംഗ്ലൂർ മാതിരിയുള്ള പട്ടണങ്ങളിൽനിന്ന് ജോലിയില്ലാതെ തിരിച്ചുവരുന്ന, അമേരിക്കൻ clientനെ സപ്പോർട്ട് ചെയ്യാൻ രാത്രി മുഴുവൻ ഉറങ്ങാതെ പണിയെടുത്തിരുന്ന യുവഎന്‍ജിനീയര്‍മാരെ കൊണ്ടായിരിക്കും.

"അമേരിക്കയില്ലെങ്കിലും ഞങ്ങൾ സുഖമായി ജീവിക്കും, അമേരിക്കയെ സ്വപ്നം കണ്ട് പിറന്നു വീണവരല്ല", മുദ്രാവാക്യങ്ങളിൽ എന്ത് വേണമെങ്കിലും പറയാം.. അതൊക്കെ ഒരു പരിധി വരെ സത്യം തന്നെ. എന്നിരുന്നാലും അതിനുമപ്പുറത്ത് "യാഥാർത്ഥ്യം" എന്നൊന്നുണ്ടല്ലോ.

അന്തരീക്ഷത്തിൽ ഉയരുന്ന മുഴക്കങ്ങളും അലർച്ചകളും, മുക്കലും മൂളലുമായി മാറി, പതുക്കെ തേങ്ങലും ഞെരക്കങ്ങളുമാകാൻ അധികസമയം വേണ്ട! അമേരിക്ക നിശ്ചലമായാൽ അമേരിക്കയിൽനിന്നു വരുന്ന ഡോളറിൽ അടിച്ചു പൊളിക്കുന്ന ജീവിതങ്ങളും, അവരെ ആശയിച്ചു മുന്നോട്ടു പോകുന്ന ചെറുകിട വ്യവസായങ്ങളും, അനുബന്ധ തൊഴിലുകളും നിശ്ചലമാകും. ആഘോഷങ്ങളും വിനോദങ്ങളും എന്തിന് പറയുന്നു വാഹന വിപണി തന്നെ നാലിലൊന്നായി ചുരുങ്ങും. 

ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാൻ പറ്റൂ! എത്രയാളുകൾ സാമ്പത്തികസ്ഥിതിയിൽ തന്നേക്കാൾ താഴെയായ Employersൻറെ അടിയിൽ ജോലി ചെയ്തിട്ടുണ്ട്? വളരെ വളരെ വിരളം! മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുള്ളൂ, കമ്പനികൾ ഉണ്ടെങ്കിലേ ജോലിയുളളൂ!! ഇതൊന്നുമില്ലെങ്കിൽ സ്വന്തം പറമ്പിൽ കൂലിപ്പണിയെടുക്കേണ്ടിവരും, അങ്ങനെയാണെകിൽ പിന്നെ കേരളത്തിൽ ഒരൊററ ബംഗാളി പോലും ഉണ്ടാകുകയില്ല.

അപ്പോ... അമേരിക്ക നശിച്ചു കാണാൻ ആഗ്രഹിക്കുന്നതിനു മുൻപ് ഒന്നുക്കൂടി ആലോചിക്കുക. ആങ്ങള മരിച്ചിട്ട് നാത്തൂൻറെ കണ്ണുനീർ കാണുന്നതിലെന്തു കാര്യം? 

നിലക്കാത്ത ചോദ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്, "ലോകത്തെ മുഴുവൻ ചുട്ടു ചാമ്പലാക്കാൻ വേണ്ട ആയുധശേഖരമുള്ള അമേരിക്കക്ക്, സ്വന്തം ജനതക്ക് കൊടുക്കാൻ കൈയുറകളോ മാസ്‌ക്കോ എന്തുകൊണ്ടില്ലാതെപോയി?"

ലോകത്തിലെവിടെയും മഹാമാരികളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ, രാജ്യങ്ങളെ പുനരുദ്ധരിക്കാൻ മുന്നിൽ നിന്ന് സഹായഹസ്‌തം നീട്ടിയിരുന്നത് അമേരിക്കയായിരുന്നു!! അന്ന് ആ സഹായം കൊടുത്തിരുന്നില്ലെങ്കിൽ, അമേരിക്കക്ക് ആവശ്യത്തിന്റെ എത്രയോ ഇരട്ടി സാധനങ്ങൾ ഇവിടെത്തന്നെ ഉണ്ടായേനെ! അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ അമേരിക്ക മാത്രമേ ഉണ്ടാക്കൂ, സ്വയം പര്യാപ്തരല്ലാത്ത പല രാജ്യങ്ങളും തകർന്നടിഞ്ഞേനെ! അതാണ് അവിടുത്തെ ഉത്തരം
Join WhatsApp News
Raj Markose 2020-04-04 22:18:43
Trump is basically a Businessman. He will stop outsourcing and it is good for the American people. All kids coming out of college will have job.
H1B 2020-04-04 22:29:09
kathirunnu kanam. India will get service revenues from Europe or Australia. More over Covid 19 is not a threat to India. So if someone has to fear, it is united states.
JACOB 2020-04-05 08:27:03
The safest jobs in India are government jobs. Job security plus life long pension. IT jobs are highly dependent on America. Indian IT companies are not interested in GOI or State government as customers because of bureaucracy, red tape and corruption. Do not get paid. If Indian IT sector is affected, it will affect automobile and housing sectors. We know many IT employees in India, they are scared. Let us hope we will find a cure for this virus and things will get better soon. Good luck to all countries!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക