Image

കോവിഡ് ഇന്ത്യയില്‍ കൂടുതലും യുവാക്കളില്‍, ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍

Published on 04 April, 2020
കോവിഡ് ഇന്ത്യയില്‍ കൂടുതലും യുവാക്കളില്‍, ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍. രോഗബാധിതരില്‍ 42% പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 8% പേര്‍ 20 വയസ്സില്‍ താഴെയുള്ളവര്‍; 33% പേര്‍ 41–60 പ്രായക്കാര്‍. രോഗബാധിതരില്‍ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍.

ആരോഗ്യമുള്ളവരെ പൊതുവില്‍ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ് രോഗബാധിതര്‍; 68 പേര്‍ മരിച്ചു.

എന്നാല്‍, സംസ്ഥാന ആരോഗ്യ വകുപ്പുകളടക്കം പുറത്തുവിട്ട കണക്കു കൂടി ചേരുമ്പോള്‍ രോഗികളുടെ എണ്ണം 3290 ആവും. 183 പേരാണ് സുഖംപ്രാപിച്ചത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക