Image

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ശാലോം ടിവിയിലും ഓണ്‍ലൈനിലും

Published on 05 April, 2020
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ശാലോം ടിവിയിലും ഓണ്‍ലൈനിലും


മെല്‍ബണ്‍: സീറോ മലബാര്‍ രൂപത വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ശാലോം ടിവിയിലും ഓണ്‍ലൈനിലും സം പ്രക്ഷേപണം ചെയ്യുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ 10 നു കുരുത്തോല വെഞ്ചിരിപ്പു കര്‍മത്തോടെ ആരംഭിക്കും. വൈകുന്നേരം 5 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ശാലോം ടിവി ചാനലിലും മെല്‍ബണ്‍ രൂപത വെബ്‌സൈറ്റിലും ശാലോം മീഡിയാ വെബ്‌സൈറ്റിലും രൂപതയുടെയും ശാലോമിന്റെയും ഫേസ്ബുക്ക് പേജിലൂടെയും തിരുക്കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആപ്പിള്‍ ടിവി,റോക്കു, ആമസോണ്‍ ഫയര്‍ തുടങ്ങിയ ഐപി ബോക്‌സിലൂടെയും ഇതര സ്മാര്‍ട്ട് ടിവി ആപ്പുകളിലൂടെയും തിരുക്കര്‍മങ്ങള്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ കേബിലൂടെ ലഭിക്കുന്ന ശാലോം ചാനലില്‍ കാണാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനിലൂടെ - രൂപതയുടെയും ശാലോമിന്റെയും വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും രാവിലെ 5.30 നും ഉച്ചക്ക് 12.30നും തത്സമയം കാണാവുന്നതാണ്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലും രാവിലെ 10 നും വൈകുന്നേരം 5 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 10 നാണ് തിരുക്കര്‍മങ്ങള്‍. വൈകുന്നേരം 5 ന് 'തിരു മണിക്കൂര്‍'. ദുഃഖ വെള്ളി രാവിലെ 10 ന് പീഡാനുഭവ ശുശ്രൂഷയും വൈകീട്ട് 5 ന് കുരിശിന്റെ വഴിയും നടക്കും. ദുഃഖ ശനി രാവിലെ 10 ന് വിശുദ്ധ കുര്‍ബാനയും പീഡാനുഭവ ശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളും. വൈകീട്ട് 5 ന് വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ദിവസം ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ രാവിലെ 10 ന് ആരംഭിക്കും. വൈകീട്ട് 5 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

പള്ളികള്‍ തുറന്നു വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കുന്നതു വരെ രൂപത ആസ്ഥാനത്തു നിന്ന് മെല്‍ബണ്‍ സമയം രാവിലെ 10 നും വൈകുന്നേരം 5 നും ഓണ്‍ലൈനായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക