Image

ന്യു യോര്‍ക്കില്‍ മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവെന്നു ഗവര്‍ണര്‍

Published on 05 April, 2020
ന്യു യോര്‍ക്കില്‍ മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവെന്നു ഗവര്‍ണര്‍
ന്യു യോര്‍ക്ക്: അമേരിക്കയില്‍ കൊറോണയുടെ തേരോട്ടം തുടരുകയാണെങ്കിലും ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണസംഖ്യയില്‍ നേരിയ കുറവ് ഉണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമൊ പ്രതിദിന പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചക്കു പത്ര സമ്മളനത്തില്‍ 24 മണിക്കൂറിലെ മരണം 594 ആയി കുറഞ്ഞതായി അദ്ധേഹം അറിയിച്ചു. തലേന്ന് അത്630 ആയിരുന്നു.

അത് പോലെ പുതുതായി ആശുപത്രിയിലാക്കിയവരുടെ എണ്ണം 574 ആയി കുറഞ്ഞു. തലേന്നത് 1055 ആയിരുന്നു.

ഇത് പ്രതീക്ഷ ഉണര്‍ത്തുന്നു. ഒരു പക്ഷെ നാം രോഗ ബാധയുടെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കാം. അവിടെ തന്നെ ഏതാനും നാള്‍ തുടര്‍ന്നേക്കാം. പക്ഷെ വരും ദിവസങ്ങളിലെ കണക്ക് എങ്ങനെ എന്നത് അനുസരിച്ച് മാത്രമെ എന്തെങ്കിലും നിഗമനത്തില്‍ എത്താനാവു-ഗവണര്‍ പറഞ്ഞു.

എങ്കിലും സ്റ്റേറ്റില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം122,031 ആയി ഉയര്‍ന്നു.

ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗബാധിതര്‍ 63,767 ആയി. മരണം 2256. (ഞായര്‍ രാവിലെ വരെ.) രോഗബാധിതരിലും മരിച്ചവരിലും നേരിയ കുറവുണ്ട്. 
Join WhatsApp News
നമുക്ക് ചുറ്റും എന്ത് നടക്കുന്നു 2020-04-06 14:21:04
Angela Merkel നു quantum chemistry ൽ ഡോക്റ്ററേറ്റ് ഉണ്ട്. അയർലാൻഡ് പ്രധാനമന്ത്രി Leo Varadkar മെഡിക്കൽ ഡോക്ട്ടർ ആണ്. അങ്ങേർ കൊറോണ രോഗികളെ പരിചരിക്കാൻ മുൻ നിരയിൽ പ്രവർത്തിക്കുന്നു. ഇവിടെ അമേരിക്കയിൽ നാഴികക്ക് 40 വട്ടം നുണ പറയുന്ന ട്രംപും. The thing you need to understand about the Trump Administration is that there is no Trump Administration. There's an illusion of a government presented by a collection of criminals whose only concern is further dismantling government to accelerate profit and consolidate power. 2020 തിരഞ്ഞെടുപ്പ് മാറ്റിവെക്കുവാൻ പ്രസിഡണ്ടിന് അധികാരം ഇല്ല. -വെറുതെ വെള്ളം ഇറക്കണ്ട! കള്ളങ്ങൾ ടിവിക്കാർ പ്രക്ഷേപണം ചെയ്യാതെ ഇരുന്നാൽ നാട് കുറെ നന്നാവും. വളരെ ശാസ്ത്രീയ ജ്ഞാനം ഉള്ള ഡോക്ട്ടർ Fauci യെ കൊണ്ട് മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന hydroxychloroquine കൊറോണയെ ചികിൽസിക്കാൻ കൊള്ളുമോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ട്രംപ് സമ്മതിച്ചില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക