Image

ലോക്ഡൗണിനു പിന്നാലെ ഗാര്‍ഹിക പീഡനങ്ങളില്‍ ക്രമാതീതമായ വര്‍ധനവെന്ന് യു.എന്‍

Published on 06 April, 2020
ലോക്ഡൗണിനു പിന്നാലെ ഗാര്‍ഹിക പീഡനങ്ങളില്‍ ക്രമാതീതമായ വര്‍ധനവെന്ന് യു.എന്‍

കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ഗാര്‍ഹിക പീഡനം ക്രമാതീതമായി ഉയര്‍ന്നതായി യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ്. 

ഇതിനെതിരെ രാജ്യങ്ങള്‍ നടപടിയെടുക്കണെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. പോര്‍ക്കളത്തില്‍ മാത്രമല്ല സംഘട്ടനം നടക്കുന്നതെന്ന് ഗുട്ടറസ് പറഞ്ഞു.

‘പല സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭീഷണി ഉണ്ടാവുന്നത് ഏറ്റവും സുരക്ഷിതമായിരിക്കേണ്ടിടത്തു നിന്ന് തന്നെയാണ്, സ്വന്തം വീടുകളില്‍,’ ഗുട്ടറസ് പറഞ്ഞു.

കൊവിഡ് കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ചൈനയില്‍ ഗാര്‍ഹിക പീഡനം കാരണം ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുന്നവരുടെ എണ്ണം മൂന്നിരിട്ടിയായിട്ടുണ്ടെന്നാണ് യു.എന്‍ വ്യക്തമാക്കുന്നത്. ലെബനനിലും മലേഷ്യയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹെല്‍പ്ലൈന്‍ നമ്പറിലേക്കുള്ള കോളുകള്‍ രണ്ടിരട്ടിയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക