Image

ലോക്ഡൗണില്‍ ബൈക്കില്‍ കറങ്ങിയ ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതി

Published on 06 April, 2020
ലോക്ഡൗണില്‍ ബൈക്കില്‍ കറങ്ങിയ ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതി
മൂവാറ്റുപുഴ: ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ ഇരിക്കണം. വാഹനവുമായി പുറത്തിറങ്ങി നടന്നാല്‍ നാട്ടുകാര്‍ മാത്രമല്ല സ്വന്തം ഭാര്യ പോലും ഒരു പക്ഷേ പൊലീസിന് ഒറ്റിക്കൊടുത്തെന്നു വരും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഭാര്യയ്‌ക്കൊപ്പമിരിക്കാതെ ഇടയ്ക്ക് മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാന്‍ തറവാട്ടിലേക്കു പോകുന്ന യുവാവിനെതിരെ പൊലീസിനു പരാതി നല്‍കിയത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് എല്ലാ ദിവസവും ബൈക്കില്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് ചുറ്റാനിറങ്ങുന്നതായാണ് ഭാര്യ, ഭര്‍ത്താവിനെതിരെ പൊലീസിനു പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ബൈക്കിന്റെ റജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെയായിരുന്നു പരാതി എസ്‌ഐയുടെ ഫോണിലേക്ക് എത്തിയത്. വാഹനത്തില്‍ ചുറ്റുന്നയാളുടെ വിവരങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്നു പൊലീസിനു മനസ്സിലായത്.

പൊലീസ് ഭാര്യയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതി പിന്‍വലിക്കാന്‍ അവര്‍ തയാറായില്ല. 'മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ' എന്നായിരുന്നു പൊലീസിനോടു ഭാര്യ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക