Image

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2450 കടന്നു; പകുതിയിലേറെയും വിദേശികള്‍

Published on 06 April, 2020
സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2450 കടന്നു; പകുതിയിലേറെയും വിദേശികള്‍
റിയാദ്: സൗദിയില്‍ 61 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രി രേഖപ്പെടുത്തിയ17 കേസുകള്‍ക്ക് പുറമെയാണിത്.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,463 ആയി ഉയര്‍ന്നു. ചികിത്സയിലുള്ളവര്‍ 1941 ആണ്. ആകെ കോവിഡ് മരണ സംഖ്യ 34. സ്ഥിരീകരിച്ച കേസുകളില്‍ 47 % സ്വദേശികളും 53% വിദേശികളുമാണെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട്  ആവശ്യപ്പെട്ടു. ഒത്തുചേരലുകളും വിനോദങ്ങളും ഒഴിവാക്കണം.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലം ജനങ്ങള്‍ വീട്ടിലിരുന്നാല്‍ മാത്രമാണ് ലഭ്യമാക്കുകയെന്ന അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും വിവരങ്ങള്‍ക്കും 937 എന്ന നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക