Image

പ്രപഞ്ചം മുഴുവനുവേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദീപം കയ്യിലേന്തി വൈദികര്‍ അവതരിപ്പിക്കുന്ന മെഴുതിരി പാട്ട്

Published on 06 April, 2020
 പ്രപഞ്ചം മുഴുവനുവേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദീപം കയ്യിലേന്തി വൈദികര്‍ അവതരിപ്പിക്കുന്ന മെഴുതിരി പാട്ട്
കൊച്ചി: കോവിഡ് പ്രതിരോധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യം മുഴുവന്‍ ഇന്നലെ ദീപങ്ങള്‍ തെളിച്ചപ്പോള്‍, പ്രപഞ്ചം മുഴുവന്‍ സൗഖ്യം നല്‍കണമെന്ന് അപേക്ഷിച്ച് മെഴുതിരി പാട്ടുമായി ഒരുസംഘം വൈദികര്‍. എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്ന് ലോകത്തിന്റെ് വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന 25ഓളം വൈദികരാണ് ഒരുമിച്ച് 'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ... എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ഐക്യദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട ഞായറാഴ്ചയാണ്
ദീപങ്ങള്‍ കയ്യിലേന്തി വൈദികരുടെ പാട്ട്. ഇവര്‍ക്കൊപ്പം മെത്രാപ്പോലീത്തയായ മാര്‍ ആന്റണി കരിയിലും എത്തുകയാണ്. പില്‍ഗ്രിം കമ്മ്യുണിക്കേഷന്‍സ് ആണ് ഈ യുട്യൂബ് വീഡിയോ ഇറക്കിയിരിക്കുന്നത്. അതും ഞായറാഴ്ച രാത്രി 9ന് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തു. ലോകം മുഴുവന്‍ പ്രകാശപൂരിതമാക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് ഇവര്‍.

കത്തോലിക്കാ സഭയില്‍ ഏറെക്കാലമായി പ്രചാരത്തിലിരിക്കുന്ന ഭക്തിഗാനമാണ് 'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ... ചുറ്റിലുമിരുള്‍ പടര്‍ന്നിടുന്ന വേളയില്‍' എന്നത്. 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍ എഴുതിയ 'Lead Kindly Light ' എന്ന കവിതയുടെ മലയാളം പരിഭാഷയാണിത്. 

എക്കാലവും മാനവകലത്തിന് പ്രതീക്ഷയും പ്രചോദനവുമേകുന്നതാണ് ഈ കവിതയെ കണക്കാക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഏറെ ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നായിരുന്നു ഇത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക