Image

കരുണയും കരുതലുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍

Published on 07 April, 2020
 കരുണയും കരുതലുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
ഉംറ്റാറ്റ: കോവിഡ് കാലത്ത് തെരുവുകളിലും ഉള്‍നാടന്‍ കോളനികളിലുമുള്ള നിരാലംബര്‍ക്ക് സ്‌നേഹവും കരുതലുമായി ഭക്ഷണ കിറ്റുകള്‍ എത്തിക്കുകയാണ് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍. സൗത്ത് ആഫ്രിക്ക, മൊസാംബിക്, കെനിയ, ഉഗാണ്ട, എത്തിയോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ റൂറല്‍ ഏരിയകളിലാണ് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നത്.വേള്‍ഡ് പീസ് മിഷന്‍ ചാപ്റ്റര്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍, എഫ്.സി.സി.സിസ്റ്റേഴ്‌സ്, മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ്,ബഥനി സിസ്റ്റേഴ്‌സ്, മിഷനറീസ് ഓഫ് ചാരിറ്റി, ഹോളിക്രോസ് സിസ്റ്റേഴ്‌സ് കൂടാതെ ഒട്ടനവധി സന്നദ്ധസംഘടനകളും ത്യാഗമനോഭാവത്തോടെ ഈ ഉദ്യമത്തില്‍ സഹകരിക്കുന്നുണ്ടെന്നും, സ്‌നേഹവും കരുതലുമായി ദരിദ്രനെ സഹായിക്കുന്നത് ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണെന്നും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ 

സണ്ണി സ്റ്റീഫന്‍ പറഞ്ഞു. ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം കോവിഡ്-19 ന് എതിരായ ബോധവല്‍ക്കരണവും, പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങുന്ന നോട്ടീസും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ അതാതു സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിര്‍ഭയം മാനസികാരോഗ്യം നിലനിര്‍ത്താന്‍ പ്രഗത്ഭരായവരുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
നമ്പര്‍:(+91 701 207 3156) 

wpmissionofficial@gmail.com 
www.worldpeacemission.net

 കരുണയും കരുതലുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക