Image

കൊറോണ വ്യാപനം: ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന

Published on 07 April, 2020
കൊറോണ വ്യാപനം: ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന. ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നട്ടെല്ലാണ് നഴ്‌സുമാര്‍. 

കൊവിഡ് 19 നെതിരായ യുദ്ധത്തില്‍ മുന്നണിപോരാളികളാണ് അവര്‍. ലോകത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ അവര്‍ക്കും ആ പിന്തുണ നമ്മളില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പ്രസ്താവനയില്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം നിലവില്‍ 28 ലക്ഷം നഴ്‌സുമാരാണ് നമുക്കുള്ളത്. ഏതാനും വര്‍ഷങ്ങളിലായി 4.7 ലക്ഷം നഴ്‌സുമാരുടെ വര്‍ധനയുണ്ടായി എന്നതു വാസ്തവമാണ്. എന്നിരുന്നാലും 60 ലക്ഷത്തോളം നഴ്‌സുമാരുടെ കുറവുണ്ട്. 

ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്‌സുമാരുടെ കുറവ് ഏറ്റവും കൂടുതല്‍ പ്രകടമാവുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് പുരുഷന്മാരും വരണം. നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവുള്ള ദക്ഷിണ പൂര്‍വേഷ്യ, മിഡില്‍ ഈസ്റ്റ്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് വലിയ കുറവാണ് ഉള്ളത്. 

ഈ രാജ്യങ്ങളിലെല്ലാം രോഗങ്ങള്‍, ചികിത്സാ പിഴവ്, മരണനിരക്ക് എന്നിവ കൂടുതലാണെന്നും ഗബ്രിയോസിസ് ചൂണ്ടിക്കാട്ടുന്നു. ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും പ്രധാന ഘടകമായ നഴ്സുമാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. ആരോഗ്യലോകം സൃഷ്ടിക്കാന്‍ അവരുടെ പിന്തുണ ലോകത്തിനും ആവശ്യമുണ്ടെന്ന് ഗബ്രിയോസിസ് പറയുന്നു.

ലോകജനസംഖ്യയുടെ 50 ശതമാനം പേരെ മാത്രമേ നിലവിലുള്ള നഴ്‌സുമാര്‍ക്ക് പരിചരിക്കാനാകൂ. ഇതിനാല്‍ തന്നെ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്കു കടന്നു വരേണ്ടത് അനിവാര്യമാണ്. 
ടെഡ്രോസ് അദാനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക