Image

കോവിഡ് -19 മൂലം ഇന്ത്യന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മരിച്ചു

Published on 07 April, 2020
കോവിഡ് -19 മൂലം ഇന്ത്യന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മരിച്ചു
ന്യു യോര്‍ക്ക്: കോവിഡ് -19 മൂലം ഇന്ത്യന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ബ്രഹം കാഞ്ചിബോട്ട്‌ല അന്തരിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു മരണമെന്ന് മകന്‍ സുദാമ കാഞ്ചിബോട്ല പറഞ്ഞു.

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ലേഖകനായിരുന്നു 66 കാരനായ ബ്രഹം. യുഎസിലെ 28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ ന്യൂസ് ഇന്ത്യ-ടൈംസ് പത്രാധിപ സമിതി അംഗമായാണു തുടക്കമിട്ടത്. പിന്നീട് മെര്‍ജര്‍ മാര്‍ക്കറ്റ്‌സ് എന്ന സാമ്പത്തിക പ്രസിദ്ധീകരണത്തിന്റെ കണ്ടന്റ് എഡിറ്ററായി 11 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം 1992-ല്‍ യു.എസില്‍ എത്തി

ന്യൂയോര്‍ക്കിലെ നിയന്ത്രണങ്ങള്‍ കാരണം അന്ത്യകര്‍മങ്ങളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് സുദാമ പറഞ്ഞു.

മാര്‍ച്ച് 23 ന് ബ്രഹം കോവിഡ് -19 ലക്ഷണങ്ങള്‍ കാണിച്ചു. നില വഷളായപ്പോള്‍ മാര്‍ച്ച് 28 ന് ലോംഗ് ഐലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഓക്‌സിജന്‍ മാസ്‌ക് നല്‍കുകയും ചെയ്തുവെന്ന് സുദാമ പറഞ്ഞു.

മാര്‍ച്ച് 31 ന് വെന്റിലേറ്ററില്‍ ഇട്ടു, തിങ്കളാഴ്ച അദ്ദേഹത്തിന് ഹൃദയ സ്തംഭനം ഉണ്ടായി

ഭാര്യ അഞ്ജന. മകള്‍ സിയുജാന.

New York: Indian-American journalist Brahm Kanchibotla has died of COVID-19 that is ravaging New York, the epicentre of the pandemic in the US.


The journalist died on Monday morning after nine days in a hospital, his son Sudama Kanchibotla said.

Brahm Kanchibotla, 66, was a correspondent for United News of India.

During his 28-year career in the US, he had worked for 11 years as a content editor for Merger Markets, a financial publication, and also did a stint with News India-Times weekly newspaper.

He had emigrated to the US in 1992 after having worked for several publications in India.

Sudama Kanchibotla said that the family was not sure of the last rites for him because of the restrictions in New York.

"We have not set a date and it will have to be a very small gathering because only ten people are allowed at funerals," he said.

Brahm Kanchibotla showed COVID-19 symptoms on March 23. When his conditions worsened, he was admitted to a hospital on Long Island on March 28 and given an oxygen mask, Sudama Kanchibotla said.

On March 31, he was put on ventilator and on Monday he had a cardiac arrest.

Besides Sudama, Brahm Kanchibotla is survived by his wife Anjana and daughter Siujana.

As of Monday night, 4,758 people have died of COVID-19 in New York City.

The US has recorded a total of 368,196 confirmed cases, while the death toll stood at 10,986.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക