Image

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പോലീസ് വെടിവെച്ചു കൊന്നു

Published on 07 April, 2020
ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പോലീസ് വെടിവെച്ചു കൊന്നു
മനില: ലോക്ഡൗണ്‍ കാലത്തെ മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുകയും ഇത് ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്ത 63കാരനെ ഫിലിപ്പീന്‍സില്‍ വെടിവെച്ച് കൊന്നു. മാസ്ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്. ഇത് ലോക്ഡൗണ്‍ കാലത്തെ മുന്‍കരുതല്‍ നിര്‍ദേശത്തിന് എതിരാണെന്ന് ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇയാള്‍ മൂര്‍ച്ചയേറിയ പണിയായുധം കൊണ്ട് ആരോഗ്യ പ്രവര്‍ത്തകനെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിനു നേരെയും ഇയാള്‍ ആയുധം വീശി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. തെക്കന്‍ പ്രവിശ്യാ പ്രദേശമായ നാസാപിറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് മരണം 100 കടന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. &ിയുെ;ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിലിപ്പീന്‍സില്‍ ഇതുവരെ 3660 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 163 പേര്‍ ഇതിനോടകം മരണപ്പെട്ടു.

Join WhatsApp News
Jose Elacate 2020-04-07 09:55:21
COMMONSENSE. Recently I read that a father of a nurse was beaten by the police because he was taking his daughter to or from her nursing job. This is the time we need healthcare workers more than any other time. "Lockdown" is a good concept. But, you cannot use it as a "one size fits all" approach. Under the present situation, do the police have any plan in place to transport nurses and other healthcare workers to their job? If what I heard is right, the police used bad judgement. It is a bad mark on the police. Based on this, any changes for the future? Overall the police is doing a good service. They need to be commended for that. But it takes only one bad apple to give a bad name for the entire police. Please use good judgement.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക