Image

സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം

Published on 07 April, 2020
സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ദേശീയ തലത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം. പത്തുഗ്രാം സ്വര്‍ണത്തിന് ഒറ്റയടിക്ക് 2000 രൂപ ഉയര്‍ന്നു. 45,724 രൂപയാണ് നിലവിലെ വില. അവധി വ്യാപാരത്തിലാണ് വില ഉയര്‍ന്നത്.
          അതേസമയം കേരളത്തില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.പവന് 32000 രൂപയാണ് ഇന്നത്തെ വില.അന്താരാഷ്ട്ര വിപണിയുടെ ചുവടു പിടിച്ചാണ് ദേശീയ തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സിന് ആവശ്യക്കാര്‍ ഏറിയതും സ്വര്‍ണവില ഉയരാന്‍ കാരണമായി. സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുളള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സില്‍ നിക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

ചെറുകിട ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ വായ്പകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്കും ഉയര്‍ന്നതും മറ്റൊരു കാരണമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക