Image

സ്വിറ്റ്സര്‍ലന്‍ഡില്‍ മരണസംഖ്യ 600 ലേക്ക്, 21652 പേര്‍ രോഗബാധിതര്‍

Published on 07 April, 2020
സ്വിറ്റ്സര്‍ലന്‍ഡില്‍ മരണസംഖ്യ 600 ലേക്ക്, 21652 പേര്‍ രോഗബാധിതര്‍

സൂറിച്ച്: കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് 21652 പേര്‍ രോഗബാധിതരും 584 പേര്‍ മരണമടയുകയും ചെയ്തു.

രാജ്യത്ത് രോഗികളില്‍ 52.9 ശതമാനം സ്ത്രീകളും 47. 1 ശതമാനം പേര്‍ പുരുഷന്മാരുമാണ്. സ്ത്രീകളുടെ എണ്ണം 11,102 ഉം രോഗബാധിതരായ പുരുഷന്മാരുടെ എണ്ണം 9,897 ഉം ആണ്.

9 വയസുവരെ പ്രായമുള്ള 78 പേര്‍ക്കാണ് നിലവില്‍ കോവിഡ് രോഗം കണ്ടെത്തിയത്. 10 മുതല്‍ 19 വയസു വരെയുള്ളവരില്‍ 527 പേര്‍ക്കും 20 നും 29 നുമിടയില്‍ 2378 ഉം 30 നും 39 വയസുവരെയുള്ളവരില്‍ 2,754 പേര്‍ക്കും 40 നും 49 വയസുകാരില്‍ 3350 പേര്‍ക്കും 50 നും 59 വയസിനുമിടയില്‍ 4499 പേര്‍ക്കും 60 നും 69 വയസിനുമിടയില്‍ 2,759 പേര്‍ക്കും 70 നും 79 വയസിനുമിടയില്‍ 2,162 പേര്‍ക്കും 80 വയസിനു മുകളില്‍ 2492 പേര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.

മരണമടഞ്ഞവരില്‍ ഭൂരിഭാഗവും 80 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. 380 പേര്‍. 70 നും 79 വയസിനുമിടയില്‍ മരിച്ചതാകട്ടെ 138 ഉം 60 നും 69 വയസിനുമിടയില്‍ 46 ഉം 50 നും 59 വയസിനുമിടയില്‍ 14 പേരും 40 നും 49 വയസിനുമിടയില്‍ ഒരാളും 30 നും 39 വയസിനുമിടയില്‍ 3 പേരുമാണ് മരണമടഞ്ഞത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക