Image

മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായത്തിനായി അഞ്ചു കോടി രൂപ

Published on 07 April, 2020
മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായത്തിനായി അഞ്ചു കോടി രൂപ

തിരുവനന്തപുരം: മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായത്തിനായി അഞ്ച് കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനേജ്മെന്റ് ഫണ്ടില്‍നിന്ന് ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് പതിനായിരം രൂപ സഹായം നല്‍കും.  

ബി,സി,ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മ മൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്രത്തിലെ ജീവനക്കാര്‍ ക്കും ക്ഷേമനിധി വഴി 2500 രൂപ അനുവദിക്കും.  മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് സഹായം ലഭിക്കുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനികള്‍, 
കോലധാരികള്‍, അന്തിത്തിരിയന്‍ തുടങ്ങിയവര്‍ക്ക് 3500 രൂപ വീതം നല്‍കും.  

സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള ഓണറേറിയം സംസ്ഥാന സാക്ഷരത സമിതിയുടെ ഫണ്ടില്‍നിന്ന് നല്‍കാന്‍ അനുമതി നല്‍കി. സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് മാര്‍ച്ച് മാസത്തെ വേതനമായി 17 കോടി രൂപ വിതരണം ചെയ്യും. 13760 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക