Image

കോവിഡ് രോഗികള്‍ 14 ലക്ഷം കടന്നു; മരണസംഖ്യ 81,000; അമേരിക്കയില്‍ ഇന്നു മാത്രം 1,500 മരണം

Published on 07 April, 2020
കോവിഡ് രോഗികള്‍ 14 ലക്ഷം കടന്നു; മരണസംഖ്യ 81,000; അമേരിക്കയില്‍ ഇന്നു മാത്രം 1,500 മരണം

ന്യുയോര്‍ക്ക്: കോവിഡ് വൈറസ് മഹാമാരി കാട്ടുതീപോലെ പടരുന്നു. ഇതിനകം 14 ലക്ഷത്തില്‍ അധികം പേരില്‍ പടര്‍ന്നപിടിച്ച കൊറോണയില്‍ 81,300 ഓളം പേര്‍ മരണമടഞ്ഞു. രോഗികളുടെ നിരക്കിലും മരണത്തിലും ഇന്ന് അമേരിക്കയാണ് മുന്നില്‍. 388,41 രോഗികളാണ് അമേരിക്കയില്‍ .21,417 പേര്‍ ഇന്നു മാത്രം ചികിത്സ തേടിയെത്തി. 1,522 മരണങ്ങള്‍ ചൊവ്വാഴ്ച ഉണ്ടായി. 12,393 ആണ് മൊത്തം മരണം.

സ്‌പെയിന്‍ ആണ് രണ്ടാം സ്ഥാനത്ത്. 140,511 രോഗികളും 13,897 മരണങ്ങളും(ഇന്നത്തേത് 556). ഇറ്റലി 135,586 രോഗികള്‍, 17,127 മരണങ്ങള്‍ (604). ഫ്രാന്‍സ് 109,06 രോഗികള്‍, 10,329 മരണങ്ങള്‍ (1,417 ഇന്നു മാത്രം). ജര്‍മ്മനി 107,458 രോഗികളും 1983 മരണങ്ങള്‍ (173). 

ഇന്ത്യയില്‍ 5,311 രോഗികളായി. 533 പേര്‍ ഇന്നു മാത്രം. 14 മരണങ്ങള്‍ ഉള്‍പ്പെടെ 150 പേര്‍ മരിച്ചു. ഇന്ന് ലോകത്ത് 6,500 ഓളം പേരാണ് മരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക