Image

ധാരാവിയില്‍ ഭക്ഷണത്തിനായി റോഡില്‍ വലിയ നിര

Published on 08 April, 2020
ധാരാവിയില്‍ ഭക്ഷണത്തിനായി റോഡില്‍ വലിയ നിര

മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത്. 


പലര്‍ക്കും ജോലി ഇല്ലാതായി, വരുമാന മാര്‍ഗം അടഞ്ഞു. സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷണമാണ് പലരുടെയും വിശപ്പകറ്റാനുള്ള ഏക ആശ്രയം.


സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷണത്തിനായി രാജ്യത്തെ ചേരികളിലും മറ്റും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത് മുംബൈയിലെ ധാരാവിയില്‍ ഭക്ഷണത്തിന് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണ്.


  കോവിഡ് 19ന്റെ സമൂഹ വ്യാപനം സംഭവിച്ചാല്‍ ഏറ്റവും വലിയ ദുരന്തം സംഭവിക്കുമെന്ന് കരുതുന്ന ധാരാവിയിലും ഭക്ഷണത്തിന് വേണ്ടി വലിയ നിരയാണ് രൂപപ്പൈട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വരിനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.


സാമൂഹ്യ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇവിടെ പാലിക്കുന്നില്ല. റോഡില്‍ വലിയ നീണ്ട ക്യൂവാണ്. ലോക്ക്ഡൗണില്‍ സ്ഥിര വരുമാനം നിലച്ചതാണ് ഭക്ഷണത്തിന് വേണ്ടി ജനങ്ങളെ വരിനില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.


അതേസമയം, ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗ ബാധിതരുടെ എണ്ണം ഏഴായെന്ന് ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

നേരത്തെ രോഗം സ്ഥിരീകരിച്ച 30കാരിയുടെ 49 വയസ്സായ സഹോദരനും 80 വയസ്സായ പിതാവിനുമാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.


ഡോ. ബാലിഗ നഗറിലുള്ളവര്‍ക്കാണ് കോവഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെയുള്ളവരെ മൊത്തത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടുദിവസമായി ധാരാവിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തോതിലുള്ള വൈറസ് പരിശോധനയാണ് പ്രദേശത്ത് നടന്നുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക