കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായഹസ്തവുമായി തല അജിത് . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപയാണ് താരം സംഭാവന ചെയ്തത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാ സംഘടനയായ ഫെഫ്സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് താരം നല്‍കിയത്. അജിത്തിന്റെ കാരുണ്യ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ നയന്‍താര ഫെഫ്സിക്ക് 20 ലക്ഷം രൂപ നല്‍കിയിരുന്നു. ഐശ്വര്യ രാജേഷും ഫെഫ്സിക്ക് സാമ്ബത്തിക സഹായം നല്‍കിയിരുന്നു. ദിവസ വേതനക്കാരായവരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആര്.കെ ശെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു.
രജനീകാന്ത്, സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്ത്തികേയന് തുടങ്ങി നിരവധി താരങ്ങള്‍ സാമ്ബത്തിക സഹായവുമായി എത്തിയിരുന്നു.