Image

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ, രോഗം സ്ഥിരീകരിച്ചവര്‍ 345

Published on 08 April, 2020
സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ, രോഗം സ്ഥിരീകരിച്ചവര്‍ 345
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പേര്‍ക്കു ഒമ്പതു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച ഒമ്പതുപേരില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത്.

ഇന്ന് പതിമൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് മൂന്നുപേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍വീതവും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതുവരെ 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ചികിത്സയിലുണ്ട്. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകള്‍ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ക്കാണ് കോവിഡ്19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക