Image

താമസ രേഖാ കാലാവധി കഴിഞ്ഞവര്‍ പിഴ അടക്കണം

Published on 08 April, 2020
 താമസ രേഖാ കാലാവധി കഴിഞ്ഞവര്‍ പിഴ അടക്കണം


കുവൈത്ത് സിറ്റി: താമസ രേഖാ കാലാവധി കഴിഞ്ഞ് പുതുക്കുന്നവര്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന കാലതാമസത്തിനു പിഴ നല്‍കേണ്ടി വരുമെന്നു അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികള്‍ക്ക് താമസ രേഖ പുതുക്കുന്നതിനായും ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ റസിഡന്‍സ് പുതുക്കല്‍ സേവനം ആരംഭിച്ചിരുന്നു.

കൃത്യസമയത്ത് റെസിഡന്‍സി വീസ പുതുക്കാതിരുന്നാല്‍ ആ ദിവസങ്ങളില്‍ പിഴ ചുമത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. പിഴ നല്‍കുവാന്‍ സാധിക്കാത്തവര്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് മാതൃ രാജ്യത്തേക്ക് പോകണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഫാമിലി വീസകള്‍ക്കുമായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.moi.gov.kw) വഴി ഓണ്‍ലൈനില്‍ താമസ പുതുക്കല്‍ സേവനങ്ങള്‍ ലഭ്യമാണ്.

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തില്‍ താമസ രേഖ പുതുക്കല്‍ ഓണ്‍ലൈന്‍ വഴി ചെയ്യുവാനും അതിലൂടെ ആളുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക