Image

പെസഹാ പെരുന്നാള്‍ ഉയര്‍ത്തുന്ന ദൈവശാസ്ത്ര ചിന്തകള്‍ ...! (ഡയസ് ഇടിക്കുള)

Published on 08 April, 2020
പെസഹാ പെരുന്നാള്‍ ഉയര്‍ത്തുന്ന ദൈവശാസ്ത്ര ചിന്തകള്‍ ...! (ഡയസ്  ഇടിക്കുള)
ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം അക്ഷരാർത്ഥത്തിൽ  വിറങ്ങലിച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് ക്രൈസ്തവലോകം 2020 - ലെ  പെസഹാ പെരുന്നാൾ ആചരിയ്ക്കുന്നത്. മനുഷ്യ ബുദ്ധിയാൽ   ലോകം പിടിച്ചടക്കാൻ ശേഷിയും ശേമുഷിയുമുണ്ടെന്ന് കരുതിയ ലോകരാഷ്ട്രങ്ങൾ, നഗ്‌നനേത്രങ്ങൾക്ക് വിധേയമാകാത്ത കൊറോണാ വൈറസിന് മുൻപിൽ ഭയചകിതരായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

'അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു'

മലയാളത്തിലെ പ്രസിദ്ധനായ കവി നാലാപ്പാട്ട് നാരായണമേനോന്‍ രചിച്ച പ്രസിദ്ധമായ ശ്ലോകം സ്മരിച്ചു കൊണ്ട്  പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്‌ത്ര ചിന്തകൾ ക്രോഡീകരിയ്ക്കാം!!!

 ചരിത്രം കാതോർക്കുന്ന  പെസഹാ പെരുന്നാൾ

ക്രിസ്തുവിൻ്റെ കാലത്തിനു മുമ്പു തന്നെ യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാൻ മാസത്തിലെ 14-ാം തീയതി യഹൂദർ ആചരിച്ചിരുന്ന  പെരുന്നാളാണ് പെസഹാ പെരുന്നാൾ. പുളിപ്പില്ലാത്ത അപ്പത്തിൻ്റെ  പെരുന്നാൾ - എന്നാണ് യഹൂദർ ഇതിനെ വിളിച്ചിരുന്നത്.

മിസ്രയീമിലെ അടിമത്തത്തിൽ നിന്നും  യഹൂദാ  ജനത മോചിതരാകുന്ന ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന പെരുന്നാളാണിത്. അടിമത്തത്തിൽ കഴിഞ്ഞ യഹൂദരുടെ നിലവിളികേട്ട യഹോവയായ ദൈവം അവരുടെ മോചനത്തിനായി മോശയെ നിയോഗിച്ചുകൊണ്ട് ചരിത്രത്തിൽ ഇടപെടുന്നത് നാം കാണുന്നു.

ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ലീഡറാണ് മോശ (Moses was an unparalleled leader in the world history). ദൈവീക നിയോഗത്താൽ ശക്തനായ  മോശയുടെ മുൻപിൽ ഭയവിഹ്വലനായ മിസ്രയീമിലെ ചക്രവർത്തിയിൽ നിന്നും  മോചനം പ്രാപിച്ച യഹൂദർ പെസഹാ പെരുന്നാൾ (Feast of Passover) സമുചിതം ആഘോഷിച്ചിരുന്നു. പെസഹാ പെരുന്നാളിൽ യരുശലേം ദേവാലയത്തിൽ  2,50,500 - ഓളം ആട്ടിൻകുട്ടികളെ അറുത്തു ബലി കഴിച്ചിരുന്നു എന്നാണ്  പ്രമുഖ യഹൂദാ  ചരിത്രകാരനായ ജോസെഫെസ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

പെസഹായുടെ രാത്രിയിൽ യേശു ക്രിസ്‌തു തൻ്റെ ശിഷ്യരുമൊത്തു നടത്തിയ അന്ത്യ അത്താഴം  അനുസ്മരിക്കുന്നതാണ് ക്രൈസ്തവലോകം ആചരിയ്ക്കുന്ന പെസഹാ പെരുന്നാൾ. ലോക രക്ഷയ്ക്കായി കാൽവരിയിൽ  യാഗാർപ്പണം നടത്തുന്നതിന് മുൻപ് ക്രിസ്തു നടത്തിയ അതിപ്രധാനമായൊരു സംഭവമാണ്  ഈ അന്ത്യ അത്താഴം.

രണ്ട് പ്രധാനപ്പെട്ട ശുശ്രൂഷകൾ വിശ്വസംസ്‌കൃതിയ്ക്ക്  സമർപ്പിച്ചു കൊണ്ടാണ്  ക്രിസ്‌തു തൻ്റെ അന്ത്യ അത്താഴം  അവസാനിപ്പിയ്ക്കുന്നത്. സമാനതകളില്ലാത്ത ദൈവശാസ്‌ത്ര ചിന്തകളാണ് ക്രിസ്‌തുവിൻ്റെ അന്ത്യ അത്താഴം ഉയർത്തുന്നത്.

i ) ക്രിസ്‌തു തൻ്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുകയും  അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് ആ പാദങ്ങൾ തുടച്ച്  സമർപ്പണ ശുശ്രൂഷയുടെ അർത്ഥ ഗാംഭീര്യം അടയാളപ്പെടുത്തി (John 13 : 3 - 17).

ii ) ക്രിസ്‌തു തൻ്റെ ശിഷ്യരുമൊത്തു പെസഹാ ആചരിയ്ക്കുകയും, ലോകരക്ഷയ്ക്കായുള്ള തൻ്റെ ബലിയർപ്പണം അനുസ്‌മരിയ്ക്കുന്ന 'തിരുവത്താഴ ശുശ്രൂഷയുടെ ക്രമം' സ്‌ഥാപിച്ചു (Luke 22: 19 - 20). 

സംഭവ ബഹുലവും സമാനതകളും  ഇല്ലാത്ത അനുഭവങ്ങളാണ് ക്രിസ്‌തുവിൻ്റെ അന്ത്യ അത്താഴം ശിഷ്യർക്ക് സമ്മാനിച്ചത്.

"നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു''  എന്ന് ശിഷ്യരോട് പറയുക മാത്രമല്ല - ഒറ്റുകാരനായ യൂദാസിനു അപ്പം നുറുക്കി  കൊടുത്ത് അവൻ്റെ കർമ്മങ്ങൾക്കായി വിട്ട ശേഷമാണ്  ക്രിസ്‌തുവിൻ്റെ അന്ത്യ അത്താഴ ശുശ്രൂഷയുടെ പ്രൗഢമായ കർമ്മങ്ങൾ പൂർത്തീകരിയ്ക്കുന്നത്.

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ആശ്ലേഷിയ്ക്കുവാൻ കഴിയുന്ന ക്രിസ്‌തുവിൻ്റെ  മഹാപ്രഭയ്ക്കു മുൻപിൽ തളർന്നുപോയ യൂദാസിനു അന്ത്യ അത്താഴം പൂർത്തീകരിയ്ക്കുവാൻ അവസരം ലഭിച്ചില്ല.

ശുഭ കർമ്മങ്ങൾക്കായി  പ്രാർത്ഥനാ പൂർവ്വം നിലവിളക്ക് കൊളുത്തുമ്പോൾ അശുഭലക്ഷണമുള്ളവർ സ്വയം പുറത്തു പോകുമെന്ന ഭാരതീയ  ഋഷിപ്രോക്തം ഇത്തരുണത്തിൽ സ്‌മരിയ്ക്കുന്നു.

പെസഹാ പെരുന്നാൾ ഉയർത്തുന്ന ദൈവശാസ്‌ത്ര ചിന്തകൾ:-

1. ലോക രക്ഷയ്ക്കായി കാൽവരിയിൽ  യാഗാർപ്പണം നടത്തുന്നതിന് മുൻപ് ക്രിസ്തു നടത്തിയ അന്ത്യ അത്താഴ ശുശ്രൂഷയുടെ മഹത്വം സ്വജീവിതത്തിൽ സ്വാംശീകരിയ്ക്കുന്നതിന് ക്രൈസ്തവലോകത്തെ ഒരുക്കുന്നതാണ് പെസഹാ.

2. ക്രിസ്തുവിൻ്റെ കഷ്ടാനുഭവത്തിലേക്ക്  മാനവരാശിയുടെ ചിന്തകളെ അനുരൂപപ്പെടുത്തു ന്നതാണ് പെസഹാ.

3. സ്‌നേഹത്തിൻ്റെയും സമർപ്പണത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും ശുശ്രൂഷയുടെയും   അടയാളപ്പെടുത്തലാണ് പെസഹാ.

4. ദൈവ രാജ്യത്തെ കുറിച്ചുള്ള  ചിന്തകൾക്കായി ആത്മശരീര മനസ്സുകളെ ഒരുക്കുന്നതാണ് പെസഹാ.

ആശ്രമ സംസ്‌കാരത്തിൽ സ്വജീവിതം സമർപ്പിച്ച തപോധനന്മാരായ ആദിമ  സഭാ  പിതാക്കന്മാർ തയ്യാറാക്കിയ പെസഹാ പ്രാർത്ഥനകൾ ദൈവശാസ്‌ത്ര ചിന്തകൾ പ്രതിധ്വനിയ്ക്കുന്നതാണ്.

ആശ്രമ സംസ്‌കാരത്തിലാണ് ക്രൈസ്തവ സഭ വളർന്നത്. പൊൻകുരിശുകൾക്കപ്പുറം ക്രിസ്തുവിൻ്റെ യാഗാർപ്പണം അനുസ്‌മരിയ്ക്കുന്ന മരകുരിശുകളെ പ്രണയിച്ചവരാണ് ആദിമ സഭയിലെ ക്രൈസ്തവ പിതാക്കന്മാർ.

ലോകം ഒരു മഹാമാരി ഉയർത്തുന്ന പ്രതിസന്ധിയിലൂടെ സഞ്ചരിയ്ക്കുമ്പോൾ  ലോക നന്മയ്ക്കായി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട്  2020 - ലെ  പെസഹാ പെരുന്നാൾ നമുക്കും ആചരിയ്ക്കാം !!!

Join WhatsApp News
AViswassi 2020-04-09 06:21:58
passover അഥവാ പെസഹാ, ബൈബിൾ പഴയ നിയമത്തിൽ യഹോവയായ ദൈവത്തിന്റെ കൊടും ക്രൂരതകളിൽ ഒരെണ്ണം. ഫറവോ ചെയ്തു എന്ന് പറയുന്ന തെറ്റിന് ഫറവോയെ ശിക്ഷിക്കാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയും 250500ആടുകളെയും (as per Josephus) നിഷ്‌ക്രൂരം കൊല്ലിച്ച ‘ദൈവ സ്നേഹത്തിന്റെ’ ഓർമ്മ. പക്ഷെ ന്യായീകരണ തൊഴിലാളികൾ അതിനെ വേറെ ലെവലിൽ എത്തിച്ചു മന്ദ ബുദ്ധികളായ വിശ്വാസികളെ പറ്റിച്ചു പോരുന്നു. ഈ കോറോണക്കാലത്തു ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ
കെട്ടുകഥകളും വിശ്വാസവും 2020-04-09 11:55:26
കോവിഡ് കാലത്തും ദാവീദ് പുത്രന് ഹോശന്ന! ഗ്രീക്ക് ഐതിഹ്യത്തിലെ വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. അഡ്രസ്സ് :- ഒളിമ്പ്യൻ മല, ഗ്രീസ്. മറ്റു 12 ദൈവങ്ങളുടെ കൂടെ ഫ്ലാറ്റില്‍ താമസം. ഇ ദേവന്‍ ആണ് വീഞ്ഞ് ഉണ്ടാക്കുന്ന വിദ്യ മനുഷര്‍ക്ക്‌ കൊടുത്തത്. ഡൈനീഷ്യസിന്റെ പിതാവ് പരമോന്ന ദൈവം സൂസും മാതാവ് മനുഷ സ്ത്രി സിമിലെയുമാണ്. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗർഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നൽ കൊണ്ട് വധിക്കുകയും ചെയ്തു. അന്നൊക്കെ ദൈവങ്ങൾക്ക് എന്തും ചെയ്യാമായിരുന്നു. ഇന്ന് കാലങ്ങളിൽ ദൈവം ഭാര്യയെ കൊന്നാൽ ... എന്നാൽ ഹെർമസ് ദേവൻ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേൽക്കാതെ പുറത്തെടുക്കുകയും പൂർണ വളർച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയിൽ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളർന്നത്. പൂർണവളർച്ചയെത്തിയപ്പോൾ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവൻ'എന്നർഥത്തിൽ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തു. പിതാവിൽ നിന്നും ജനിച്ചവൻ എന്നും വിളിക്കാം. ബാക്കസ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉളവാക്കുന്ന ഉന്മാദത്തെ ബാക്കെയിയ എന്ന് വിളിക്കുന്നു. കൃഷിയുടെയും പ്രതുൽപ്പാദനത്തിന്റെയും സംരക്ഷകനാണ് ഡയൊനൈസസ്. "രക്ഷിക്കുന്നയാൾ" അതാണല്ലോ നമ്മുടെ യേശുവും. എലുഥെറിയോസ് (Liberator) അഥവാ വിമോചകൻ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. റോമൻ ഐതിഹ്യത്തിൽ ഇദ്ദേഹത്തിന് സമാന്തരനായ ദേവൻ ലിബർ [വിമോചകന്‍] ആണ്. തലയില്‍ ഇലക്കിരീടം ധരിച്ചു, മരത്തില്‍ തറക്കപെട്ട് ഡയോനോസ്സിസ് കൊല്ലപെട്ടു. ഇദേഹത്തിന്റെ പെരുന്നാള്‍ ദിവസം ദേവന്‍റെ രൂപം കുതിര പുറത്തു വച്ച്, വഴി നീളെ ഭക്തര്‍ വസ്ത്രങ്ങളും, ഇലകളും മര കൊമ്പുകളും വിതറുന്നു, എന്നിട്ട് പട്ടണ വാതിക്കലേക്ക് എഴുന്നള്ളിക്കുന്നത് കോപ്പി അടിച്ചത് ആണ് യേശുവിന്റെ ഹോസന്ന. ഇ ദേവനും യേശുവും തമ്മില്‍ ഉള്ള സമാനതകള്‍ നോക്കുക. :- ദേവന്‍റെ പെരുന്നാള്‍ ദിവസം അമ്പലത്തിലെ കല്‍ ഭരണികളില്‍ നിന്നും മേല്‍ത്തരം വീഞ്ഞ് കവിഞ്ഞു ഒഴുകും; അതാണ് കാനവിലെ കല്യാണം ആക്കി മാറ്റിയത്. ഇതുപോലെ - ഈജിപ്റ്റ്‌, റോമന്‍ ഗ്രീക്ക്, മെഡിറ്റരേനിയന്‍ പ്രദേസങ്ങളിലെ മറ്റു ദൈവങ്ങൾ; ഇവരുടെ ഒക്കെ പുരാണങ്ങൾ കൂട്ടി കുഴച്ചു മെനഞ്ഞു ഉണ്ടക്കിയത് ആണ് സുവിശേഷങ്ങളിലെ യേശു. അതുകൊണ്ടു ആണ് പലതരം യേശുവിനെ സുവിശേഷങ്ങളിൽ കാണുന്നത്. മരംകൊണ്ടുള്ള അച്ചിൽ ഉണ്ടാക്കുന്ന അപ്പം വളരെ ദുഃഖത്തോടെ ഭഷിക്കുന്ന കുർബാന, ഈജിപ്ഷ്യൻ ദൈവം ഒസിരിസ്സിന്റെ കുർബാന അതിനോട് കൂടെ ഡയനോസിയസ്സ് ആരാധകരുടെ വീഞ്ഞും ചേർത്തപ്പോൾ വീഞ്ഞ് കുടിക്കാത്ത നസ്രായ വ്രതം അനുഷ്ഠിക്കുന്ന യേശുവിനെ കൊണ്ട് അപ്പവും വീഞ്ഞും വാഴ്ത്തിച്ചു സുവിശേഷകർ. സുവിശേഷങ്ങളിൽ പറയുന്ന യേശു ജീവിച്ചിരുന്ന കാലം, യെരുശലേം ദേവാലയം റോമൻ പട്ടാളത്തിന്റെ ബാരാക് ആയിരുന്നു. മൂന്നിൽ അധികം യുദർ കൂട്ടം കൂടുന്നതതും നിരോധിച്ചിരുന്നു. അതിനാൽ യേശുവിന്റെ ഹോശന്ന; സുവിശേഷകർ കെട്ടി ചമച്ച കള്ള കഥ ആണ്. മത്തായി, മർക്കോ, ലൂക്കോ -ഇവയിൽ, ഞായർ ഹോശന്ന, ദേവാലയത്തിൽ എം ജി ർ മോഡൽ സ്റ്റണ്ട്; ഉടനെ യേശുവിനെ പിടിക്കാൻ പട്ടാളവും പുരോഹിതരരും; എന്നാൽ പുരോഹിതർക്ക് അതിനുള്ള അധികാരം ഇല്ലായിരുന്നു, ബുധൻ/ വ്യാഴം പെസഹ, വെള്ളി കുരിശു മരണം. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ ഹോശന്നായും പള്ളിയിലെ അടിയും യേശുവിന്റെ വേലയുടെ തുടക്കത്തിൽ ആണ്. അതിനു ശേഷം മൂന്ന് വര്ഷം യേശു; പലയിടത്തും കറങ്ങുന്നു, ദേവാലയത്തിലും ചെല്ലുന്നു, യേശുവിനെ ആരും പിടിച്ചില്ല. ഇതൊന്നും ചരിത്രം അല്ല, യേശുവിന്റെ ഇതിഹാസം ഉണ്ടാക്കുവാൻ കൂട്ടിച്ചേർത്ത കഥകൾ ആണ്. പെസഹ, കുരിശു മരണം, ഉയര്പ്പു, യേശുവിന്റെ അത്ഭുത പ്രവർത്തികൾ എല്ലാം ഇതുപോലെ കെട്ടിച്ചമച്ച കള്ള കഥകൾ. യേശു ഒരു കഴുതയുടെ ആണോ അതോ രണ്ടു കഴുതകളുടെ മുകളില്‍ കയറിയോ എന്നത് വെക്തം അല്ല. ദൈവ പുത്രനെ വഹിച്ച കഴുതകള്‍ ഹോസാന എന്ന് ആര്‍ത്തുവിളിച്ചില്ല, ഇനി വരും കാലങ്ങളില്‍ അനേകം കഴുതകള്‍ ഇ കള്ളത്തരം വിശ്വസിക്കാന്‍ ഉണ്ടാവും എന്ന് അവക്ക് അറിയാമായിരിക്കണം!- andrew
കുപ്പായ കശാപ്പ് 2020-04-09 14:56:06
PRIESTS the BUTCHERS:-> PASSOVER. Josephus is known for his exaggeration. The Jerusalem priests tried to create a theocratic nation but failed, as all theocratic become theo- crazy eventually. The priests declared during their prime time that they have the monopoly on butchering the animals, they kept the prime meat for themselves. Animal sacrifice was the main source of income for the priests but all ended when the temple was felled in CE 70. *you can calculate how many priests were needed to butcher 250500 animals+ was Josephus there to count! The temple & priests being in Jerusalem; it was not a practical law. The Jerusalem priests were not Hebrews so they were ignored anyway. The Northern kingdom of Samaria fell to the Assyrians in BCE 720 & the Southern kingdom of Judea to the Babylonians in BCE 586 & the Jerusalem priests were taken to Babylon. Those priests combined the god literature of the Samaritans & Judeans; it was a cut & paste method but added their own to make the stories continuous; omitted & edited both literature and that is what the old testament. The Israel Archaeology dept & old testament scholars agree that many of the events in the bible are not true or history. Bible has fabricated fiction starting or connected to some historical facts to make it look like real. Moses is a fictional Samaritan hero. The priests kept him alive as a hero because the laws of the bible are made by priests but they claimed it as originating from the hero Moses. In the beginning, it is said god gave only 10 commandments, but when the bible was completed, there are 800+ laws. The Ark of the Covenant too disappeared forever. -andrew. [cont. in part 2- Moses]
പെസഹ കുഞ്ഞാടുകള്‍ 2020-04-09 17:43:26
Do you differ from Hitler? The Egyptian god Osiris was killed by his brother Seth for having affairs with his wife. Seth cut Osiris's body to 14 pieces and scattered them among the Reeds by the Nile river. Another version says Osiris's body was in a box made of reeds and the body was recovered by his sister-wife; Miriam. Moses's story is a copy. The shores of Nile was infested with large Crocodiles and with swamps of tall Reeds. So; we can imagine a child in a delicate basket being safe for hours and Pharaoh's daughter coming over there for bathing! The Jerusalem priests who combined the preset day Hebrew bible during their captivity in Babylon worked as slaves making bricks for the temple of Bal & other gods. They made the story of the babbling 'tower of Babel'. They also made the story of slavery in Egypt, to justify the slavery imposed by their favourite king Solomon. The book of Exodus narrates the 'slaves travelled in & out of Egypt to Israel, they were paid very close to the rate of Pharaoh's royal army, they had better food. We can see confusing narrations about Moses's parents, his wives etc. The Ark of the covenant was powerful to completely burn people but it disappeared without a trace. The sea of reeds on the marshes around the Nile was translated wrong as Red sea. The 10 plagues is a possibility if we remove the imagination out. The river turning red is the Red tide of Algae which kills fish and the rest can occur. The Archaeology dept. of Israel and Biblical scholars has ruled out the story of Exodus & the bloody conquest of Joshua as fiction. Israelite people lived in dirty camps in Egypt and it is possible they got infected with Leprosy, so they were chased out of Egypt, so they had to spend long years in the desert until all those who had leprosy died. This shameful experience transformed into a glorious journey guided by god. Their god's mountain is in the desert, so they should be living there & not in Israel. Look at the size of the Red sea, it is not possible to cross it even on its narrow areas. Yam-Suph = sea of reeds got wrongly translated to Red sea. Israel has regarded the story of exodus as fiction. But the modern Christians survive & pastors become mega-millionaires from the fictitious story of redemption by water by immersing in it. It is easy to cheat a believer. According to the story of Exodus, the people who got immersed in water were the Egyptian army and they perished. The people of Israel did not get immersed and were saved. Ya! That is what faith can do to you; brainwash you & destroy you and make you a slave forever!- the story of Passover gives a very dangerous message which kills world peace. The god of the believer is a mass murderer. He killed so many innocent children to save his people. Look at the rest of the books of the bible; this god killed millions. The people of this god was attacked, killed & enslaved several times. Those god's chosen people were burned to ashes by Hitler. Anti- Semitism is rising more. But this almighty god did nothing to save his people, what happened to this god? When you celebrate Passover you encourage mass murder of others and you and your own people. Then you are not different from Hitler.- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക