Image

വീണ്ടും കൂട്ടമരണം; അമേരിക്കയിൽ 1940പേർ മരിച്ചു, ലോകത്ത് 88,445 മരണം ( ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 08 April, 2020
വീണ്ടും കൂട്ടമരണം; അമേരിക്കയിൽ 1940പേർ മരിച്ചു, ലോകത്ത് 88,445 മരണം ( ഫ്രാൻസിസ് തടത്തിൽ)

ന്യൂജേഴ്സി: ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് 19 മരണത്തിൽ  അമേരിക്ക ഇന്നലെയും കുതിപ്പ് തുടരുകയാണ്. അമേരിക്കയെ  ഞെട്ടിച്ചുകൊണ്ട്  തുടർച്ചയായി ഇന്നലെയും മരണ സംഖ്യ രണ്ടായിരത്തോടടുക്കുന്നു. ഇന്നലെ ആകെ മരണം 1,940. ചൊവാഴ്ച്ച മരണ സംഖ്യ  1,970 ആയിരുന്നു. മരണ സംഖ്യയിൽ സ്പെയിനിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ന് അമേരിക്ക മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തെത്തുന്ന രാജ്യമായിരിക്കും. ഇന്നലെ മുഴുവൻ സ്റ്റേറ്റുകളുടെയും റിപ്പോർട്ടുകൾ ലഭിക്കും മുമ്പുവരെ 14,787 പേരുടെ ജീവനുകളാണ് കൊറോണ വൈറസ്  അപഹരിച്ചത്. മരണസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 14,792 പേരാണ് മരിച്ചത്.    ഒന്നാം സ്ഥാനത്തു തുടരുന്ന ഇറ്റലിയിൽ 17,696 ആണ് മരണസംഖ്യ. കൊറോണ വൈറസിന്റെ ക്രൂര വിനോദത്തിനു വിധേയയമായി ഇന്നലെ മാത്രം 6,411 ജീവനുകളാണ്  പൊലിഞ്ഞത്. ഇതോടെ ലോകത്തെ ഇതുവരെയുള്ള മരണസംഖ്യ 88,445 ആയി.ഇന്നലയും രാജ്യത്തു ഏറ്റവും അധികം ജീവനുകൾ അപഹരിക്കപ്പെട്ടതു പതിവുപോലെ ന്യൂയോര്‍ക്കിലാണ്. 779  പേര്‍.  ന്യൂയോര്‍ക്കിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും വലിയ മരണനിരക്കാണിത്. ഇവിടെ ആകെ മരണസംഖ്യ 6,268 ആണ്.

ചൊവ്വാഴ്ച്ച 1,417 പേര്‍ മരിച്ച ഫ്രാൻ‌സിൽ ഇന്ന് മരണനിരക്ക് വളരെ കുറവായിരുന്നു. 541 പേര്. എന്നാല്‍ ഇറ്റലിയിലും സ്‌പെയിനിലും കഴിഞ്ഞ മൂന്ന്  ദിവസങ്ങളിലായി മരണനിരക്ക് കുറഞ്ഞു വരികയാണ് . സ്‌പെയിനില്‍ ചൊവ്വാഴ്ച്ച747  പേരും ഇറ്റലിയില്‍ 540  പേരുമാണ് മരിച്ചത്. അതെ സാമയം ബ്രിട്ടനിൽ മാത്രമാണ് 938 മരിച്ചു കൂടിയ മരണ നിരക്ക് രേഖപ്പെടുത്തിയത്.

പതിവുപോലെ  ന്യൂജേഴ്‌സിയിലും ഇന്നലെ ഏറ്റവും വലിയ മരണനിരക്കാണ്  രേഖപ്പെടുത്തിയത്. 272 പേർ കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞമരണനിരക്ക് രേഖപ്പെടുത്തിയ ന്യൂജേഴ്സിയില്‍ ഇന്നലത്തെ കുതിച്ചുകയറ്റത്തോടെ മരിച്ചവരുടെ എണ്ണം 1,504  ആയി. മിഷിഗണിൽ  മരണനിരക്ക് 114 പേര്കൂടി മരിച്ചതോടെ മരണ സംഖ്യ  ആയിരത്തോടടുക്കുകയാണ്.  അവിടെ 959. ഇന്നലെ  70 പേര് കൂടി മരിച്ചതോടെ ലൂയിസിയാനയില്‍ മരിച്ചവരുടെ എണ്ണം 578 ആയി.ഇല്ലിനോയിസിലും മസാച്ചുസെസിലും ഇന്നലെ മരണനിരക്കില്‍ പെട്ടെന്നൊരു കുതിച്ചുകയറ്റം ഉണ്ടായി.  ഇല്ലിനോയിസിൽ 84 പേരും മസാച്ചുസെസിൽ 77 പേരുമാണ്  മരിച്ചത്. 

ലോകം മുഴുവനുമുള്ള  മരണനിരക്ക് കുറവായിരുന്നുവെങ്കിലും  ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 6,414 പേരാണ്.  ഇന്നലെ  മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,518,518  ആയി മാറി. ഇതുവരെ 330,580  പേർ രോഗവിമുക്തരായിട്ടുണ്ട്.  ഇന്നലെ ഒറ്റദിവസത്തോടെ നിലവിൽ രോഗികളായവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു മൊത്തം 1,099,435 രോഗികൾ ആയി.ഇതിൽ 48,079 പേര് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നവരാണ്. ഇന്നലെ മൊത്തം 84,438  പുതിയ രോഗികളുണ്ടായി. 

 ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ അതിനനുപാതികമായി വര്‍ധിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ അയ്യായിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ടെങ്കിലും 200 ല്‍ താഴെയാണ് ഈ ദിവസങ്ങളില്‍ മരണ സംഖ്യ. ഇവിടെ ഇതുവരെ 1,983 പേരാണ് മരിച്ചത്. എന്നാല്‍ മൊത്തം 107,458 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 109,069 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഫ്രാന്‍സിലെ മരണ സംഖ്യ10,328ആണ്.

എന്നാല്‍ ഇവിടെ ഇന്നലെ മാത്രം 11,409 പുതിയകേസുകള്‍ റിപ്പോര്‍ട് ചെയ്തു. പുതിയതായി ഏറ്റവും കൂടുതല്‍ പേര് കൊറോണ രോഗ ബാധിതരാകുന്നത് അമേരിക്കയില്‍ തന്നെ. ഇന്നലെ മാത്രം 21,753 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,416,392 ആണ്. ഇതിന്റെ നാലിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം:390,387.

രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 6,944 കേസുകള്‍ പുതയി റിപ്പോര്‍ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 138,260 ആയി. മരണ സംഖ്യയിലേതെന്നതുപോലെ 44,166 പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇന്നലെ 3226 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
 അമേരിക്കൻ ഭരണകൂടത്തെ ഒരുപോലെ ആശങ്കയിലും അനശ്ചിതത്വത്തിലുമാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക