Image

കൊവിഡ് ബോധവത്കരണം, നൃത്തച്ചുവടുമായി മേതില്‍ ദേവിക

Published on 09 April, 2020
കൊവിഡ് ബോധവത്കരണം, നൃത്തച്ചുവടുമായി മേതില്‍ ദേവിക

തിരുവനന്തപുരം: കൊവിഡ് ബോധവത്കരണം മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച്‌ നര്‍ത്തകി മേതില്‍ ദേവിക. സോഷ്യല്‍ മീഡിയയില്‍ പാേസ്റ്റ് ചെയ്തിരിക്കുന്ന നൃത്തം അനേകം പേരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. 


മുത്തുസ്വാമി ദീക്ഷിതരുടെ നവരാണ കൃതിയുടെ ഒരു ഭാഗത്തിലൂടെയാണ് കൊവിഡിന്റെ നൃത്തച്ചുവടുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ദീക്ഷിതര്‍ പരാശക്തിയെ വര്‍ണിച്ചു ചിട്ടപ്പെടുത്തിയ കൃതി ഇന്നത്തെ അവസ്ഥയ്‌ക്കൊത്ത്

 പുനര്‍വ്യാഖ്യാനം ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്.


മാനവരാശിക്ക് മൂന്ന് തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകുന്നു. പ്രകൃതിയാല്‍, മറ്റ് സൃഷ്ടികളാല്‍, മാനസിക ആകുലതകളാല്‍. കൊവിഡ് മൂലമുള്ള ദുരിതങ്ങളില്‍ ഈ മൂന്നു കാരണങ്ങളുമുണ്ടെന്ന് നൃത്തം സാക്ഷ്യപ്പെടുത്തുന്നു. എടുക്കേണ്ട മുന്‍കരുതലുകളെകുറിച്ചും സ്വീകരിക്കേണ്ട ശുചിത്വ ശീലങ്ങളെകുറിച്ചുമാണ് നൃത്തം കാണിച്ചുതരുന്നത്. 


ഇതൊക്കെ പാലിച്ചാല്‍ കൊവിഡിനെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിച്ചു ജയിക്കാമെന്ന് നൃത്തച്ചുവടുകളും മുദ്രകളും കാണിച്ചുതരുന്നു.

നാലഞ്ചു ദിവസം എടുത്ത് വീട്ടിലെ കളരിയിലാണ് നൃത്തം ഷൂട്ട് ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ ആമുഖത്തോടെയാണ് നൃത്തം ആരംഭിക്കുന്നത്. നടനും എം.എല്‍.എയുമായ മുകേഷിന്‍െറ ഭാര്യയാണ് മേതില്‍ ദേവിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക