Image

പ്രമുഖ എഴുത്തുകാരന്‍ ജോസഫ് പടന്നമാക്കല്‍, 75, അന്തരിച്ചു

Published on 09 April, 2020
പ്രമുഖ എഴുത്തുകാരന്‍ ജോസഫ് പടന്നമാക്കല്‍, 75, അന്തരിച്ചു
ന്യു യോര്‍ക്ക്: പ്രമുഖ എഴുത്തുകാരന്‍ മാത്യു ജോസഫ് (ജോസഫ് പടന്നമാക്കല്‍ 78) നിര്യാതനായി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു.

ഇ-മലയാളിയുടെ ഉറ്റ സുഹ്രുത്തായിരുന്നു. മാര്‍ച്ച്-15-നു ഇ-മലയാളിയുടെ അവാര്‍ഡ് ചടങ്ങിലെ മുഖ്യ പ്രാസംഗികനയിരുന്നു. കോവിഡ് മൂലം ചടങ്ങ് മാറ്റേണ്ടി വന്നു. മലയാളി സമൂഹത്തിന്റെ അമേരിക്കയിലെ 50 വര്‍ഷങ്ങള്‍ എന്നതായിരുന്നു വിഷയം.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയാണ്.

പൊന്‍കുന്നം സ്വദേശിയായ അദ്ധേഹംന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി സിസ്റ്റത്തില്‍ സീനിയര്‍ ലൈബ്രറിയനായിരുന്നു.റോക്ലാന്‍ഡ് കൗണ്ടിയിലെവാലി കോട്ടജില്‍ ആയിരുന്നു താമസം.

ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്.

സഹോദരര്‍: പരേതനായ ജേക്കബ് മാത്യു (ഗ്രെയ്‌സ് ഫര്‍ണിച്ചര്‍, മൂവാറ്റുപുഴ) പി.എം. മാത്യു പടന്നമാക്കല്‍ (പൊന്‍ കുന്നം) തോമസ് മാത്യു (ചിക്കാഗോ-ഐ.എന്‍.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ്)തെരേസ ജോസഫ് അന്ത്രപ്പേര്‍.

പൊന്‍ കുന്നം പടന്നമാക്കല്‍ പി.സി. മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനാണ്. അദ്ധേഹം രചിച്ച പടന്നമാക്കല്‍ കുടുംബ യോഗം കാഞ്ഞിരപ്പള്ളിയുടെ ചരിത്രമാണ്.

അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്എം.കോം ബിരുദം നേടിയ ശേഷം എല്ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ലക്ചററായി. 1973-ല്‍ വിവാഹിതനായി. 1974-ല്‍ അമേരിക്കയിലെത്തി

ആശുപത്രിയിലാകും മുന്‍പ് കൊറോണയെക്കുറിച്ച് അദ്ധേഹം ഇ-മലയാളിയില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് താഴെ.

ഇ-മലയാളി അദ്ധേഹത്തെ അവാര്‍ഡ് നല്കി ആദരിച്ചപ്പോഴുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയും, അദ്ധേഹത്തിന്റെ സ്രുഷ്ടികളൂടെ സമാഹാരത്തിന്റെ ലിങ്കും താഴെ.



Join WhatsApp News
Babu Parackel 2020-04-09 08:46:35
Really shocking!
Sudhir Panikkaveetil 2020-04-09 08:55:11
ഇതൊരു കറുത്ത പ്രഭാതം !! പ്രിയപ്പെട്ട പടന്നമാക്കൽ സാർ ...ഇനിയും അങ്ങനെ വിളിക്കുമ്പോൾ പുഞ്ചിരി തൂകി അത് കേൾക്കാൻ അങ്ങില്ലല്ലോ. വിധിയുടെ കരങ്ങൾ എത്ര ക്രൂരം. ഓർമ്മകൾ കൂട്ടിനായി വരുമ്പോൾ ദുഃഖം വര്ധിക്കയാണ്. അങ്ങയുടെ ആത്മാവിനു ശാന്തി നേരുകയും കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ഈ സമയത്തെ അഭിമുഖീകരിക്കാൻ ദൈവം അവർക്ക് കരുത്ത് പകരട്ടെ.
Babu Parackel 2020-04-09 08:58:44
Really shocking!
Raju Mylapra 2020-04-09 09:28:11
തികച്ചും അപ്രതീക്ഷമായ, ഞെട്ടൽ ഉളവാക്കുന്ന ഒരു വാർത്ത. ഉന്നതനായ ഒരു എഴുത്തുകാരനാണ് നമ്മളോട് വിട പറഞ്ഞത്. ഒരു തീരാ നഷ്ട്ടം.. പ്രത്യേകിച്ചും അമേരിക്കൻ മലയാളികൾക്കും, e-malayalee വായനക്കാർക്കും. ആശ്വാസ വാക്കുകൾക്ക് പ്രസക്തിയില്ലാത്ത ഈ സന്ദർഭത്തിൽ, പരേതന്റെ ആൽമാവിന് നിത്യശാന്തി നേരുന്നു. കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക്‌ ചേരുന്നു.--- രാജു മൈലപ്ര.
George Abraham 2020-04-09 09:30:27
On behalf of your colleagues in IOC, USA, I want to express our heartfelt condolences to you and your family on the passing away of your brother Joseph. Our community will sorely miss him. He was a scholar and a great writer and I was a true fan of him for his in-depth analysis and unique perspectives that were brought forth in his weekly columns in eMalayalee. His writings on the history of Travencore is a case in point. We are praying for peace and solace for the your family and his friends. Regards, George Abraham
Mathai Chacko 2020-04-09 10:02:48
What a sad news. Our heartfelt condolences and prayers. May his soul RIP.
Mathew V. Zacharia, New Yorker 2020-04-09 10:05:50
Late Mr. Joseph Padannakal: Saddened. A great loss to the Malayalam Community. Thank God for his service to community with wealth of knowledge. Prayer for the grieving loved ones. Mathew V. Zacharia, New Yorker
Samcy Kodumon 2020-04-09 10:17:01
ചുറ്റിനും മരണം മണക്കുന്ന ഇ പ്രഭാതത്തില്‍ ജോസഫ് പടന്നമാക്കനും നമ്മുടെ ഇടയില്‍ നിന്നും വിടവാങ്ങി എന്നുള്ള വാര്‍ത്ത വളരെ വേദനാജനകമാണ്. അമേരിക്കന്‍ മലയാളി സാഹിത്യകാരനും. ഒരു നല്ല വാഗ്മിയുമായിരുന്ന പടന്നമാക്കന് വീചാരവേദിയുടെ പ്രണാമം
ഗിരീഷ് നായർ 2020-04-09 10:25:16
തികച്ചും അപ്രതീക്ഷിതമായ വിശ്വസിക്കാനാവാത്ത വാർത്ത. പ്രശസ്ഥനായ ഒരു എഴുത്തുകാരനാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. മലയാള സാഹിത്യത്തിന് ഒരു തീരാനഷ്ടം. പ്രത്യേകിച്ച് ഇമലയാളി വായനക്കാർക്ക്. പടന്നമാക്കൽ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഇമലയാളിയോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
Elcy Yohannan Sankarathil 2020-04-09 10:26:56
My brother Raju Thomas called me this morning and passed this shocking, heartbreaking news of the demise of our beloved Padannamakkal, I am so much shocked at this news, no one knows when that untimely visitor visits to each one, his writings were of high quality and loved by many of us, no words to express my sorrow at this time, even if the whole world sympathizes, no one can share his families' grief, this is a great loss to the emalayalee family, may his great soul rest in peace in the heavenly abode, love, pryrs.
John Vettam 2020-04-09 10:34:23
My heartfelt condolences to the family of my respected Joseph Padannamackal, and I pray for his eternal peace.
A.P. Kaattil. 2020-04-09 11:13:07
സുദീർഘ ലേഘനങ്ങൾ എഴുതി അമേരിക്കൻ മലയാളികളെ വായിക്കുവാനും ചിന്തിപ്പിക്കുവാനും പഠിപ്പിച്ച ഒരു വ്യക്തിത്വ മായിരുന്നു മി: പടന്നമാക്കലിന്റേത്. അദ്ദേഹത്തിന്റെ മരണം ഒരു തീരാ നഷ്ടം, സംശയമില്ല. പടന്നമാക്കൽ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു.
josecheripuram 2020-04-09 11:56:57
A great loss for our community& E Malayalee.I have no words to express my feelings.Let the Good Lord give strength to the family to pull through these difficult situation.
Jyothylakshmy Nambiar 2020-04-09 12:00:45
വളരെ ഞെട്ടലോടെയാണ് ഞാൻ ഈ ദുഃഖവാർത്ത വായിച്ചത്. തികച്ചും അവിശ്വസനീയം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിയ്ക്കായി ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു. ഈ തീരാദുഃഖത്തെ അഭിമുഖീകരിയ്ക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും, ബന്ധുക്കൾക്കും, കൂട്ടുകാർക്കും ദൈവം ശക്തി നൽകട്ടെ.
seena joseph 2020-04-09 12:16:55
Heartfelt condolences
George Neduvelil 2020-04-09 13:21:26
ഒരു ഉറ്റ സ്നേഹിതനും ഗുണകാംക്ഷിയുമായിരുന്നു ശ്രീ.പടനമാക്കാൻ. ആണ്ടിൽ രണ്ടുപ്രാവശ്യമെങ്കിലും ന്യൂസിറ്റിയിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ ഞാൻ പോകാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹവുമായി കുറച്ചു സമയം പങ്കുവച്ചിരുന്നു. സമകാലിക കാര്യങ്ങളും സാഹിത്യവിഷയവുമായിരുന്നു പ്രധാനമായും പങ്കിട്ടിരുന്നത്. എഴുത്തിലേക്ക് എന്നെ കൈപിടിച്ചിറക്കിയതും, ഇ - മലയാളിയെ പരിചയപ്പെടുത്തിയതും പടനമാക്കാനായിരുന്നു. കേരള കാത്തലിക് ചർച് റിഫർമേഷൻ മൂവ്‌മെൻറ്റ് നോർത്ത് അമേരിക്കയുടെ ഒരു മുന്നണി പടയാളിയായിരുന്നു പടനമാക്കൻ. പാംപ്ലാനി മെത്രാൻ പ്രഭൃതികളുടെ അർദ്ധസത്യങ്ങളും അതിശയോക്തികളും കുത്തിനിറച്ച പ്രസ്താവങ്ങളെയും ലേഖനങ്ങളെയും അദ്ദേഹം യുക്തിഭദ്രമായും അനായാസമായും പൊളിച്ചടുക്കുന്നത് കണ്ട് ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്. ആ നല്ലമനുഷ്യൻ ഇനിമേൽ നമ്മോടുകൂടെ ഉണ്ടായിരിക്കുകയില്ല-- എത്ര ദുഃഖതമം. അദ്ദേഹത്തിൻറ്റെ തൂലികാചലനത്തിൽ മിഴിവേക്കാനായി ഊഴം കാത്തുകഴിഞ്ഞ വിഷയങ്ങളും ദുഃഖാർത്തരായിരിക്കുന്നു! . ദുഃഖാർത്തമായ കുടുംബത്തിന് എന്റ്റെ വ്യക്തിപരമായ അനുശോചനവും, KCRMNA-യുടെ ഖജാൻജി എന്ന നിലയിൽ സംഘടനയുടെ പൊതുവായ അനുശോചനവും അറിയിക്കട്ടെ!
Abdul 2020-04-09 14:40:54
I ‘m very very sorry to hear Padannamackal’s demise. May God bless you with eternal peace.
My Friend indeed! 2020-04-09 14:51:53
My Friend indeed & in need, my co-fighter is gone. Wish the family all the courage & strength to carry on during these sad, hard times- andrew
Dr. Nandakumar 2020-04-09 16:40:41
My heart-felt condolences and prayers. May the soul rest in peace! May God give the strength to his family to bear this loss.
Ninan Mathulla 2020-04-09 18:38:00
I enjoyed reading Joseph's articles although it was from a different angle most of the time. His deep knowledge in historical subjects was noted. May God give peace and comfort to grieving families and friends.
Santhosh Pillai 2020-04-09 22:32:31
ആദരാഞ്ജലികൾ. നല്ല ഒരു ഭാഷ സ്നേഹിയെ ആണ് നഷ്ടമായിരിക്കുന്നത് .
K. J. Joseprakash 2020-04-09 23:43:19
ജോസഫ് പടന്നമാക്കൽ എന്ന ഔസേപ്പച്ചന്റെ ജന്മനാട് കോട്ടയം ജില്ലയിലെ ചാമംപതാലാണ്. എന്റെ അയൽവാസിയായിരുന്നു. പിൽക്കാലത്ത്ർ പൊൻകുന്നത്തേക്ക് താമസം മാറി. കർഷകനും 'പടന്നമാക്കൽ കുടുംബയോഗം ' രക്ഷാധികാരിയുമായിരുന്ന P. C. മാത്യുവാണ് പിതാവ്. എന്റെ കുട്ടിക്കാലത്ത് നാട്ടിലെ അത്യപൂർവ്വം ഉന്നത ബിരുദധാരികളിലൊരാളായിരുന്നു ഔസേപ്പച്ചൻ ചേട്ടൻ. കണ്ണടധാരിയായ, എപ്പോഴും ഒരിംഗ്ലീഷ് മാസികയും കൈയ്യിലേന്തി കണ്ടിരുന്ന ഇദ്ദേഹത്തെ ആരാധനയോടെയാണ് ഞങ്ങൾ കുട്ടികളൊക്കെ വീക്ഷിച്ചിരുന്നത്. വിദ്യാലയ വർഷാരംഭത്തിൽ ബുക്കുകൾ പൊതിയാൻ അമേരിക്കൻ മാസികയായ Plain Truth പഴയ ലക്കങ്ങൾ ഇദ്ദേഹം സമ്മാനിച്ചിരുന്നത് ഇപ്പോൾ ഗൃഹാതുരതയോടെയും, വേദനയോടെയും ഓർക്കുന്നു. പിന്നീ ട് വടക്കെവിടെയോ കോളജധ്യാപകനായി ജോലി ചെയ്യുകയാണെന്നറിഞ്ഞു. അതിനു ശേഷം കാണാനായിട്ടില്ല. 1983ൽ ജേഷ്ഠ സഹോദരനായ ജേക്കബ് മാത്യു (ഞങ്ങൾക്ക് ചാക്കോച്ചൻ ചേട്ടൻ ) കണ്ടപ്പോഴാണ് USAയിലാണെന്നറിഞ്ഞത്. സ്മരണാഞ്ജലികളോടെ.... വിട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക