Image

പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി

Published on 09 April, 2020
പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: യുഎഇയിലുള്ള പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയിലുള്ള 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ കേരളീയരാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതി അവിടെ ഗുരുതരമാണ് എന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചു. യുഎഇ സ്കൂളുകളിലെ ഫീസ് താല്കാലികമായി ഒഴിവാക്കണം എന്ന കാര്യത്തിലും പാസ്‌പോര്‍ട്ട് പുതുക്കുന്ന കാര്യത്തിലും ഇടപെട്ടിട്ടുണ്ട് എന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ. ജീവസാഗറും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക