Image

കടയിലെത്തി 1800 ഡോളറിന്റെ സാധനങ്ങളില്‍ നക്കിയ കോവിഡ് ബാധിത അറസ്റ്റില്‍

Published on 09 April, 2020
കടയിലെത്തി 1800 ഡോളറിന്റെ സാധനങ്ങളില്‍ നക്കിയ കോവിഡ് ബാധിത അറസ്റ്റില്‍
ലോസ്ഏഞ്ചല്‍സ് (യു.എസ്): കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീ വില്‍പന സാധനങ്ങളില്‍ നക്കി. ഏകദേശം 1.37 ലക്ഷം രൂപയുടെ (1800 ഡോളര്‍) സാധനങ്ങളാണ് ഇവര്‍ നക്കിവെച്ചത്. സംഭവത്തില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള 53 കാരി ജെന്നിഫര്‍ വാക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ സ്ത്രീ ദുരൂഹമായി പെരുമാറുന്നെന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അവിടെ എത്തുന്നത്. പൊലീസ് എത്തുമ്പോള്‍ സാധനങ്ങള്‍ അവരുടെ കൂടയില്‍ നിറച്ച നിലയിലായിരുന്നു. മാംസവും മദ്യവും ആഭരണങ്ങളുമെല്ലാം അതിലുണ്ടായിരുന്നു. എന്നാല്‍, ഇവ പണം കൊടുത്ത് വാങ്ങാനുള്ള ഉദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നില്ല.

സാധനങ്ങളിലെല്ലാം നക്കിയ ശേഷമാണ് അവര്‍ കൂടയില്‍ നിറച്ചതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ പറഞ്ഞു. കോവിഡ് ഭീതി മൂലം സാധനങ്ങളെല്ലാം പിന്നീട് നശിപ്പിച്ചു. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക