Image

ജോസഫ് പടന്നമാക്കലിന് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രണാമം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 April, 2020
ജോസഫ് പടന്നമാക്കലിന്  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രണാമം
ന്യുയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍  അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയും  പ്രമുഖ എഴുത്തുകാരനുമായ  ജോസഫ് പടന്നമാക്കലിന്റെ ( 75)നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഇന്ന് മരണം കവര്‍ന്നു എടുക്കുകയായിരുന്നു .

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ്‌ചെസ്റ്റര്‍  മലയാളി അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ  വേര്‍പാടിന്റെ വേദനയില്‍  ഭാര്യ റോസിക്കുട്ടി ,മക്കള്‍: ഡോ .ജിജോ ജോസഫ്  , ഡോ . ജിജി ജോസഫ്  എന്നിവര്‍ക്കും ഈ വിഷമഘട്ടം തരണം ചെയ്യാന്‍  ദൈവം  കൂടുതല്‍ കരുത്ത് നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ രൂപീകരിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളുകളില്‍ മുഖ്യ പങ്കു വഹിച്ചത് ജോസഫ് പടന്നമാക്കല്‍ ആണ്.  അദ്ദേഹം  തന്നെയാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റ ബൈ ലോ എഴുതി ഉണ്ടാക്കിയത്.  എം. വി  ചാക്കോ  പ്രസിഡന്റ് ആയും ജോസഫ് പടന്നമാക്കല്‍  സെക്രട്ടറി ആയും ഉള്ള ആദ്യ കമ്മിറ്റിയുടെ   ദിര്‍ഘവീക്ഷണത്തോടുള്ള പ്രവര്‍ത്തനമാണ് അസോസിയേഷനെ ഈ  നാല്‍പത്തി ആറു വര്‍ഷമായി  മുന്നോട്ടു നയിക്കുന്നത്.

ഈ വിഷമ ഘട്ടം തരണം ചെയ്യാന്‍ ജഗതീശ്വരന്‍ ഈ കുടുംബത്തിന് ശക്തി നല്‍കട്ടെ  എന്ന് പ്രാര്‍ത്ഥിക്കുന്നു.  അദ്ദേഹത്തിന്റെ  ആത്മാവിനു ശാന്തി നേരുകയും കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതിനോടൊപ്പം  . ഈ സമയത്തെ അഭിമുഖീകരിക്കാന്‍ ദൈവം അവര്‍ക്ക് കരുത്ത് പകരട്ടെ എന്നും  പ്രാര്‍ത്ഥിക്കുന്നതായി  പ്രസിഡന്റ് ഗണേഷ് നായര്‍,വൈസ് പ്രസിഡന്റ് കെ .ജി .ജനാര്‍ദനന്‍  ,സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷര്‍ രാജന്‍ ടി ജേക്കബ്  ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ചാക്കോ പി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ജോസഫ് പടന്നമാക്കലിന്  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ സാഷ്ടാങ്ക പ്രണാമം

Join WhatsApp News
benoy 2020-04-09 11:57:45
My heartfelt condolences to the family along with prayers and wish them God's grace to face these difficult times. We dearly miss a great writer and an orator.
RAJU THOMAS 2020-04-09 12:46:15
Patannamakkal was a gem of a genius, studying and writing on issues vital to American Malayalees. And humble at that, with a disarming smile. It was Emalayalee that uncovered that gem and presented it to us. We all shall miss him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക