Image

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

Published on 09 April, 2020
സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

റിയാദ്: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം വന്‍ വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. 355 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3287 ആയി. ഗള്‍ഫ് നാടുകളില്‍ ഇത് 10000 കടന്നു.
ഇന്നു മൂന്നു പേര്‍കൂടി സൗദിയില്‍ മരണത്തിനു കീഴടങ്ങി. ഇതോടെ ആകെ മരണം 44 ആയി.
മുപ്പത്തഞ്ചു രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 666 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അല്‍ ആലി പറഞ്ഞു.

സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശ്വാസകരമാണ്. റിയാദില്‍ ഇനി 691 പേരാണ് പോസിറ്റീവ് ആയുള്ളത്. മക്ക (508), മദീന (397), ജിദ്ദ (346), ഖത്തീഫ് (149), ദമാം (122) എന്നിങ്ങനെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ കണക്ക്. ഇന്ന് സ്ഥിരീകരിച്ച രോഗികളില്‍ അധികവും മദീനയിലാണ്. 89 പേരാണ് മദീനയില്‍ പുതുതായി രോഗം പിടിപെട്ടവര്‍. റിയാദില്‍ 83 പേരും മക്കയില്‍ 78 പേര്‍ക്കും പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയുടെ മിക്ക നഗരങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യു നിലനില്‍ക്കുകയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക