Image

രാമായണവും ശക്തിമാനും തിരിച്ചുവന്നു, നമ്പര്‍ വണ്ണായി ദൂരദര്‍ശന്‍

Published on 09 April, 2020
രാമായണവും ശക്തിമാനും തിരിച്ചുവന്നു, നമ്പര്‍ വണ്ണായി ദൂരദര്‍ശന്‍


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ രാമായണം, ശക്തിമാന്‍ ഉള്‍പ്പടെയുള്ള പഴയ ക്ലാസിക് പരമ്പരകള്‍ പുനഃസംപ്രേഷണം ആരംഭിച്ചതോടെ ദൂരദര്‍ശന്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കാണുന്ന ചാനലായി മാറിയെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍. പരമ്പര സംപ്രേഷണം ആരംഭിച്ച അന്നുമുതല്‍ ഒരാഴ്ച പൂര്‍ത്തിയാകുന്ന ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കുപ്രകാരമാണ് ദൂരദര്‍ശന്റെ പ്രേക്ഷകരില്‍ വര്‍ധനവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. 

സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. രാമായണം,മഹാഭാരതം, ശക്തിമാന്‍, ബുനിയാദ് തുടങ്ങിയ ക്ലാസിക്കുകള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ പുനഃസംപ്രേഷണം ആരംഭിച്ചിരുന്നു. ദൂരദര്‍ശന്റെ പ്രതാപകാലത്തെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന പരമ്പരകളാണ് ഇവയെല്ലാം. 

പ്രധാനമന്ത്രി നരേന്ദ്രമോദി വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഏപ്രില്‍ 5ന് രാത്രി ഒമ്പതുമണിക്കാണ് ഏറ്റവും കുറച്ച് ആളുകള്‍ ടെലിവിഷന്‍ കണ്ടിരിക്കുന്നത്. 2015ന് ശേഷം ഒമ്പതുമണിക്ക് ഏറ്റവും കുറച്ച് പേര്‍ ടെലിവിഷന്‍ കണ്ട സമയമാണിത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക